Mon. Dec 23rd, 2024
കൊട്ടിയം:

ശനിയാഴ്ച കൊല്ലത്തെ സ്വകാര്യ ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ നിന്നു കാണാതായ യുവതികളെ ബെംഗളൂരുവിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4നാണ് ഇരുവരെയും കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം ഇൻസ്പെക്ടർ എം സി ജിംസ്റ്റൽ പറഞ്ഞു.ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ടവരുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ മോഡലിങ് രംഗത്ത് അവസരം തേടി ബെംഗളൂരുവിൽ എത്തിയതെന്നാണ് പ്രാഥമിക ചോദ്യംചെയ്യലിൽ മനസ്സിലായത്.

ഇവരെ കൊണ്ടു പോയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.യുവതികളുമായി പൊലീസ് സംഘം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. കുണ്ടറ പെരുമ്പുഴ സ്വദേശിയായ ഇരുപത്തൊന്നുകാരിയെയും ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിയെയുമാണ് ശനിയാഴ്ച വൈകിട്ടു മുതൽ കാണാതായത്.