Fri. Nov 22nd, 2024
യുഎസ്:

ഗൂഗിളിനൊപ്പം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മറ്റൊരു മോശം വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ചുവെന്നു സംശയിക്കുന്ന നൂറിലധികം ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരോധിച്ചിരിക്കുന്നു.

ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്ന ഏറ്റവും പുതിയ ആപ്ലിക്കേഷനുകളില്‍ ‘UltimaSMS’ എന്ന് വിളിക്കപ്പെടുന്ന ഒരു മാല്‍വെയര്‍ ഫീച്ചര്‍ ചെയ്യുന്ന ആപ്പ് പോലുമുണ്ട്. ഇത് കൂടുതല്‍ ഉപയോക്താക്കളെ വലയില്‍ വീഴ്ത്തിയതായും അവര്‍ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി.

ഈ എസ്എംഎസിന് ടെക്സ്റ്റ് സ്‌കാം എന്നു സംശയിക്കാത്ത വിധം ഉപയോക്താക്കളെ പ്രീമിയം സേവനങ്ങളിലേക്ക് സൈന്‍ ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതു കാരണം ആന്‍ഡ്രോയിഡ് ഉടമകള്‍ക്ക് പ്രതിമാസം 40 ഡോളര്‍ എങ്കിലും ചിലവാകും.

ആവസ്റ്റിലെ സാങ്കേതിക വിദഗ്ധരാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഈ ഭീഷണിയെക്കുറിച്ച് ഗൂഗിളിനെ അറിയിച്ചയുടന്‍ ആപ്ലിക്കേഷനുകള്‍ തല്‍ക്ഷണം നിരോധിച്ചു.