Mon. Dec 23rd, 2024
ഒട്ടാവ:

കനേഡിയയിൽ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഇന്ത്യൻ വംശജക്ക് ഉന്നതപദവി. രാഷ്ട്രീയ നേതാവും അഭിഭാഷകയുമായ അനിത ആനന്ദിനെ രാജ്യത്തിന്‍റെ പുതിയ പ്രതിരോധ മന്ത്രിയായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ചു.

ദീർഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്‍റെ പിൻഗാമിയായാണ് അനിത ആനന്ദിന്‍റെ നിയമനം. സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം ചെയ്തതിലെ വീഴ്ച ഹർജിത്തിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെയാണ് ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭാ പുനഃസംഘടിപ്പിച്ചത്.

54കാരിയും അഭിഭാഷകയുമായ അനിത ആനന്ദ്, ഭരണ നിർവഹണത്തിൽ പരിചയമുള്ള വ്യക്തിയാണ്. മുൻ പൊതുസേവന -സംഭരണ മന്ത്രി എന്ന നിലയിൽ കോവിഡ് വാക്സിന്‍റെ കാര്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ അനിതക്ക് സാധിച്ചിരുന്നു.