Sun. Dec 22nd, 2024
പ​ന്തീ​രാ​ങ്കാ​വ്:

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പെ​രു​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ഹോ​സ്​​റ്റ​ലി​ലെ 21 പേ​ർ ചി​കി​ത്സ​യി​ലാ​യി. പെ​രു​മ​ണ്ണ അ​റ​ത്തി​ൽ​പ​റ​മ്പി​ലെ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് വി​ഷ​ബാ​ധ​യേ​റ്റ​ത്. 64പേ​രാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ ചി​ല​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.

ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വീ​ണ്ടും ഏ​ഴു​പേ​രെ കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സ്വ​കാ​ര്യ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ്​ സെൻറ​റി​​ന്‍റെ ഈ ​ഹോ​സ്​​റ്റ​ലി​ലേ​ക്ക​ട​ക്കം സ്ഥാ​പ​ന​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്​​റ്റ​ലു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത്​ എ​ത്തി​ക്കു​ന്ന​ത് കു​റ്റി​ക്കാ​ട്ടൂ​രി​ൽ​നി​ന്നാ​ണ്. എ​ന്നാ​ൽ പെ​രു​മ​ണ്ണ​യി​ലെ ഈ ​ഹോ​സ്​​റ്റ​ലി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഏ​റ്റ​ത്. ഇ​വി​ടെ നി​ന്നെ​ടു​ത്ത വെ​ള്ളം, ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​യി.