Fri. Nov 22nd, 2024
ഇന്ത്യോനേഷ്യ:

അഞ്ച് വര്‍ഷമായി അവര്‍ സ്വന്തം നിലയില്‍ മുങ്ങിത്തപ്പുകയായിരുന്നു. അതും ഏഴാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന ശ്രീവിജയ സാമ്രാജ്യത്തെ. ഒടുവില്‍ അവരത് കണ്ടെത്തിയെന്ന് തന്നെ പറയാം.

പറഞ്ഞ് വരുന്നത് ഇന്ത്യോനേഷ്യയിലെ മുസി നദിയില്‍ മുങ്ങിത്തപ്പിയ മത്സ്യത്തൊഴിലാളികളെ കുറിച്ചും അവര്‍ കണ്ടെത്തിയ അത്യപൂര്‍വ്വ നിധിയെ കുറിച്ചുമാണ്.

ഇന്ത്യോനേഷ്യയിലെ പാലെംബാംഗിന് സമീപത്തെ മുതലകള്‍ നിറഞ്ഞ മുസി നദിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മുങ്ങിത്തപ്പുകയായിരുന്നു. ഒടുവില്‍ നദിയില്‍ നിന്ന് അവര്‍ രാത്രികാലങ്ങളില്‍ മുങ്ങിയെടുത്തത് ഒരു സാമ്രാജ്യത്തെ തന്നെയാണ്.

ഏഴ് മുതല്‍ പതിമൂന്ന് വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യോനേഷ്യയുടെ പല പ്രദേശങ്ങളും ഭരിച്ചിരുന്നത് ശ്രീവിജയ സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യത്തിന്‍റെതായ നിരവധി അമൂല്യ വസ്തുക്കളാണ് മത്സ്യത്തൊഴിലാളികള്‍ മുങ്ങിയെടുത്തിരിക്കുന്നത്.