Mon. Dec 23rd, 2024
ഇസ്താംബൂൾ:

തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്​റ്റോറി​ൻ്റെ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി ഇ ഒ ആയ ടിം കുക്ക്​. ‘ഈ ഊർജ്ജസ്വലരായ ജനസമൂഹത്തിൻ്റെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കൂടാതെ, ഞങ്ങളുടെ ഗംഭീരമായ പുതിയ ഇടത്തിലേക്ക്​ ആളുകളെ സ്വാഗതം ചെയ്യാൻ അക്ഷമരായി കാത്തിരിക്കുന്നു​. തുർക്കിയിലെ ആപ്പിൾ സ്​റ്റോറിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട്​ ടിം കുക്ക്​ ട്വിറ്ററിൽ കുറിച്ചത്​ ഇങ്ങനെയായിരുന്നു.

എന്നാൽ, കുക്കിൻ്റെ അപ്രഖ്യാപിത എതിരാളിയും ടെസ്​ല സി ഇ ഒയുമായ ഇലോൺ മസ്​ക്​ ട്വീറ്റിന്​​ മറുപടിയുമായി എത്തി. ‘ആപ്പിൾ തുണി കാണാൻ വരൂ’ എന്നായിരുന്നു മസ്​കിൻ്റെ പരിഹാസരൂപേണയുള്ള മറുപടി. ആപ്പിൾ കഴിഞ്ഞദിവസം 1900 രൂപയ്​ക്ക്​ ലോഞ്ച്​ ചെയ്​ത പോളിഷിംഗ് തുണിയെ ട്രോളുകയായിരുന്നു മസ്​ക്​.