Mon. Dec 23rd, 2024
പാ​ലേ​രി:

ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ജാ​ന​കി​ക്കാ​ട് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ കേന്ദ്രമാവു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ യു​വാ​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച​ത് ഇ​വി​ടെയായി​രു​ന്നു. ഈ ​വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രം ഏറെയായി മ​ദ്യ​പ​രു​ടെ താ​വ​ളമാണ്​.

ജാ​ന​കി​ക്കാ​ട്ടി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ൽ കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യും. ഇ​വി​ടെ നി​ന്ന് വ​ന​ത്തി​ലൂ​ടെ മു​ള്ള​ൻ​കു​ന്ന് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ടാ​റി​ങ്​ പാ​ടെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടാ​റു​ണ്ട്.

റോ​ഡിൻറെ ദു​ര​വ​സ്ഥ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ഏ​റെ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്.സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ട് ക​ണ്ട് മ​ട​ങ്ങു​ക​യ​ല്ലാ​തെ മ​റ്റൊ​രു വി​നോ​ദ​വും ഇ​വി​ടെ​യി​ല്ല. മു​മ്പ് പു​ഴ​യി​ലൂ​ടെ ച​ങ്ങാ​ട​യാ​ത്ര സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു.

കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ക​യും ഗൈ​ഡു​മാ​രെ നി​യ​മി​ക്കു​ക​യും ചെ​യ്താ​ൽ ഇ​വി​ടു​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തി​ന് അ​റു​തി​യു​ണ്ടാ​വും. ഈ ​വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും പെ​ട്ടെ​ന്ന് വി​ക​സ​നം സാ​ധ്യ​മാ​വു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.