ടെല്‍ അവീവ്:
പലസ്തീനില്‍ ജൂത കുടിയേറ്റ കോളനികൾ വ്യാപിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ഇസ്രയേല്‍. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാര്‍ക്കായി 3000 പുതിയ വീട് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ഈ ആഴ്ച ഇസ്രയേൽ അംഗീകാരം നല്‍കും. അടുത്ത വര്‍ഷം ആദ്യം നിർമാണം ആരംഭിച്ചേക്കും.
കിഴക്കൻ ജറുസലേമും വെസ്‌റ്റ് ബാങ്കും തമ്മിലുള്ള കരബന്ധം വലിയതോതില്‍ വെട്ടിക്കുറയ്‌ക്കുന്ന ഈ നീക്കം പലസ്തീൻ രാഷ്ട്രനിര്‍മാണത്തിനുള്ള ശ്രമം സങ്കീർണമാക്കും. നിലവിൽ പലസ്‌തീൻ ഭൂമി കൈയേറി വെസ്‌റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഏഴ് ലക്ഷത്തിലധികം ജൂതർ താമസിക്കുന്നുണ്ട്.