Mon. Dec 23rd, 2024
ദുബായ്:

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള എതിര്‍പ്പുകളാണ് ഷമിക്കെതിരെയുണ്ടായത്. ഇതിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോ, ബിസിസിഐയോ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല.

ഷമിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ക്ക് താഴെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റുകള്‍ നിറഞ്ഞു. ഇന്ത്യന്‍ ടീമിലെ പാകിസ്ഥാനിയാണ് ഷമിയെന്നും പാകിസ്ഥാനോട് പണം മേടിച്ചാണ് താരം കളിക്കുന്നതെന്നും കമന്റുകളില്‍ കാണാം. ഷമിയോടെ പാകിസ്ഥാനിലേക്ക് പോവാനും വിദ്വേഷികള്‍ കമന്റിലൂടെ പറയുന്നുണ്ട്.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഷമിക്ക് പിന്തുണയുമായെത്തി.”ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങള്‍ അവനൊപ്പം നില്‍ക്കുന്നു. അവനൊരു ചാംപ്യന്‍ ബൗളറാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്ന ഓരോ താരത്തിന്റെ ഹൃദയത്തിലും ഇന്ത്യയുണ്ട്. ആ ദേശസ്‌നഹമൊന്നും വിദ്വേഷ കമന്റുകളിടുന്നവര്‍ക്കില്ല. ഷമിക്കൊപ്പം.” സെവാഗ് കുറിച്ചിട്ടു.