Wed. Nov 6th, 2024
യുഎസ്:

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇത്തരം ഭീഷണിക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നബാധിതരായ നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഗൂഗിള്‍ പറയുന്നു. എങ്കിലും, നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തിലുള്ള ഈ തട്ടിപ്പ് ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.