Mon. Dec 23rd, 2024
മുംബൈ:

ഇന്ത്യൻ ഇ- കൊമേഴ്‌സ് മേഖലയിലെ താരതമ്യേന പുതുമുഖങ്ങളായ മീഷോയിൽ വൻ നിക്ഷേപമെത്തുന്നു. ടെക് ഭീമനായ സാക്ഷാൽ ഗൂഗിൾ തന്നെയാണു പുതിയ നിക്ഷേപ ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയംകൊണ്ട് ഇന്ത്യൻ വിപണിയിൽ മീഷോ കൈവരിച്ച വളർച്ച തന്നെയാണ് ടെക് ഭീമൻമാരേയും ആകർഷിച്ചതെന്നതിൽ സംശയമില്ല.

ഏകദേശം 500 കോടി രൂപയുടെ നിക്ഷേപത്തിനാണു സാധ്യതയെന്ന് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഗൂഗിളിന്റെ നിക്ഷേപത്തോടെ മീഷോയുടെ ആസ്തി 490 കോടി ഡോളറിലേക്ക് ഉയരുമെന്നാണു വിലയിരുത്തൽ. മൂലധനവും പ്രവർത്തനവും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപം സമാഹരിക്കുന്നത്.