Mon. Dec 23rd, 2024
ശ്രീനഗർ:

ജമ്മു കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ചയിൽ മലയാളിൽ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്നു. അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിനോദസഞ്ചാരത്തിന് കശ്മീരിലേക്ക് പോയ മലയാളി സംഘം ദ്രാസിലാണ് കുടുങ്ങിയത്.

ശ്രീനഗർ, കാർഗിൽ ഹൈവേയിൽ ലേ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിലെ മുറിയിലാണ് സംഘമുള്ളത്. വൈദ്യുതിയും പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യവുമില്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ പറയുന്നു. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളുള്ളതിനാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല.

പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയും ജനങ്ങളെ ദുരിതത്തിലായിരിക്കുകയാണ്.