Mon. Dec 23rd, 2024

ന്യൂഡൽഹി:

യു പി ഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക്​ പ്രൊസസിങ്​ ഫീ ചുമത്താനൊരുങ്ങി ഫോൺപെ. ഇടപാടുകൾക്ക്​ രണ്ട്​ രൂപ വരെയാണ്​ പ്രൊസസിങ്​ ഫീസ്​ ചുമത്തുക. 50 രൂപക്ക്​ മുകളിലുള്ള റീചാർജുകൾക്കാണ്​ പ്രത്യേക ചാർജ്​ ചുമത്തുകയെന്നും ഫോൺപെ അറിയിച്ചു.

യു പി ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക്​ പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ്​ ഫോൺപേ. ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകൾക്ക്​ പണം ചുമത്താൻ ആരംഭിച്ചിട്ടില്ല.

ചെറിയ തുകയുടെ ഇടപാടുകൾക്ക്​ ട്രാൻസാക്ഷൻ ചാർജ്​ ചുമത്തി​ല്ലെന്നും ഫോൺപേ അറിയിച്ചു. 50 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്ക്​ ഒരു രൂപയും 100ന്​ മുകളിലുള്ളതിന്​ രണ്ട്​ രൂപയും ചാർജായി ഈടാക്കുമെന്നും ഫോൺപേ വക്​താവ്​ പറഞ്ഞു.

165 കോടി യു പി ഐ ഇടപാടുകളാണ്​ ഫോൺപേ സെപ്​റ്റംബറിൽ നടത്തിയത്​. ആപുകളിലൂടെ നടത്തുന്ന ഇടപാടുകളിൽ 40 ശതമാനവും ഫോൺപേ ഉപയോഗിച്ചാണ്​ നടത്തുന്നത്​.