Mon. Dec 23rd, 2024

തമിഴ് ചിത്രം കൂഴാങ്കൽ 2022ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാ​ഗത സംവിധായകൻ പി എസ് വിനോദ്‍രാജ് ആണ് കൂഴാങ്കൽ ഒരുക്കിയത്. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ പുരസ്‍കാരത്തിന് ചിത്രം മത്സരിക്കും.

നയൻതാരയുടേയും വിഘ്‌നേഷ് ശിവന്‍റേയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം.