Mon. Dec 23rd, 2024
കറാച്ചി:

പ്രാദേശിക ചാനൽ പരമ്പരകളിൽ നിന്ന്​ ആലിംഗനങ്ങൾ ഒഴിവാക്കണമെന്ന്​ പാക്​ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി(പ്രൈമ). പാകിസ്​താനിലെ പുതിയ സെൻസർഷിപ്​ നയങ്ങളുടെ ഭാഗമായാണ്​ ഇത്തരം രംഗങ്ങൾ പരമ്പരകളിൽ നിന്ന്​ ഒഴിവാക്കാൻ നിർദേശം നൽകിയത്​.

ഈ രംഗങ്ങൾ ഇസ്​ലാമിക നിയമങ്ങൾക്ക്​ എതിരാണെന്നു​ കാണിച്ചാണ്​ നടപടി. എല്ലാ ടെലിവിഷൻ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങൾ സ​ംപ്രേഷണം ചെയ്യുന്നില്ലെന്ന്​ ഉറപ്പു വരുത്തുന്നതിനായി ഇൻ ഹൗസ്​ മോണിറ്ററിങ്​ വേണമെന്നും അതിനായി ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും പ്രൈമയുടെ നിർദേശമുണ്ട്​.