Wed. Jan 22nd, 2025
കൊച്ചി:

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്‍റ്​ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന്​ കമ്പനി അറിയിച്ചു.

നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വളരെ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ / പോലീസ് / കേരളത്തിലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന, മരിച്ചയാളുടെ പേരുള്‍ക്കൊള്ളുന്ന സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കമ്പനി സ്വീകരിക്കും.