Wed. Jan 22nd, 2025
മെക്​സികോ സിറ്റി:

മെക്​സികോയിലെ തുളും റി​സോർട്ടിലെ റസ്​റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട്​ വിദേശപൗരൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജർമൻ സ്വദേശിയാണ്​ മരിച്ച രണ്ടാമത്തെ സ്​ത്രീ. ജർമനി, നെതർലൻഡ്​​സ്​ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ്​ പരിക്കേറ്റ മൂന്നുപേർ.

ബുധനാഴ്​ച രാത്രിയാണ്​ വെടിവെപ്പു നടന്നത്​. മേഖലയിലെ മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചത്​.