Sun. Dec 22nd, 2024
കോപ്പൻഹേഗൻ:

ടോക്കിയോ ഒളിംപിക്സ് വെങ്കല ജേതാവ് ഇന്ത്യയുടെ പി വി സിന്ധു ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റനിൽ നിന്നു പുറത്തായി. ക്വാർട്ടർ ഫൈനലിൽ 5–ാം സീഡ് ദക്ഷിണ കൊറിയയുടെ അൻ സെയോങ്ങാണു 4–ാം സീഡ് സിന്ധുവിനെ അട്ടിമറിച്ചത്. സ്കോർ: 21–11, 21–12.

പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സമീർ വർമ അട്ടിമറി ജയത്തോടെ ക്വാർട്ടറിലെത്തി. ലോക 3–ാം നമ്പർ ഡെൻമാർക്കിന്റെ ആൻഡേഴ്സ് അന്റോൻസെനിനെയാണു ലോക റാങ്കിങ്ങിൽ 28–ാം സ്ഥാനത്തു നിൽക്കുന്ന ഇരുപത്തിയേഴുകാരൻ സമീർ മറികടന്നത്. സ്കോർ: 21–14, 21–18. ലോക ചാംപ്യൻഷിപ്പിലെ മുൻ വെങ്കല ജേതാവ് ടോമി സുഗിയാർട്ടോയാണു ക്വാർട്ടറിൽ എതിരാളി.