Thu. Jan 23rd, 2025
മാഞ്ചസ്റ്റര്‍:

യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറ്റലാന്റയെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് ജയിച്ചത്. മാര്‍കസ് റാഷ്‌ഫോഡ്, ഹാരി മഗ്വയര്‍ എന്നിവരാണ് മറ്റ് ഗോളുള്‍ നേടിയത്. മാരിയോ പസാലിച്ച്, മെരിഹ് ഡെമിറാള്‍ എന്നിവരുടെ വകയായിരുന്നു അറ്റലാന്റയുടെ ഗോളുകള്‍.

അതേസമയം ബാഴ്‌സലോണ ആദ്യ ജയം നേടി. നിര്‍ണായകമായ മത്സരത്തില്‍ ഒറ്റഗോളിന് ഡൈനമോ കീവിനെ തോല്‍പിച്ചു. 36-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വേയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് കളിയില്‍ ബെന്‍ഫിക്കയോടും ബയേണ്‍ മ്യൂണിക്കിനോടും ബാഴ്‌സലോണ തോറ്റിരുന്നു.