Fri. Apr 26th, 2024
കോ​ട്ട​യം:

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സ്‌​കൂ​ളി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്ക് വ​ര​വേ​ൽ​പു ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് എ​റി​കാ​ട് സ​ർ​ക്കാ​ർ യു ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ർ. സ്‌​കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യ ജ​ന്മ​ദി​ന ക​ല​ണ്ട​ർ ഒ​രു​ക്കി​യാ​ണ് അ​ധ്യാ​പ​കർ വി​ദ്യാ​ർ​ത്ഥിക​ളെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ക​ല​ണ്ട​റി​ൽ തീ​യ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന കോ​ള​ത്തി​ൽ അ​ന്നേ ദി​വ​സം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും പ​ഠി​ക്കു​ന്ന ക്ലാ​സും കൂ​ടി ചേ​ർ​ത്ത് മ​നോ​ഹ​ര​മാ​യാ​ണ് ക​ല​ണ്ട​ർ രൂ​പ​ക​ൽ​പ​ന ചെ​യ്ത് അ​ച്ച​ടി​ച്ചി​ട്ടു​ള്ള​ത്. 2021 സെ​പ്​​റ്റം​ബ​ർ മു​ത​ൽ 2022 ആ​ഗ​സ്​​റ്റ്​ വ​രെ​യാ​ണ് ക​ല​ണ്ട​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

230 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ​ത്. ക​ല​ണ്ട​ർ എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. കോ​ട്ട​യം ഈ​സ്​​റ്റ്​ സ​ബ് ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ സ്‌​കൂ​ളാ​ണി​ത്.