Tue. Apr 23rd, 2024
കോട്ടയം:

മലയാളത്തിലെ ഒട്ടേറെ സിനിമകൾക്കു ലൊക്കേഷനായ സിഎംഎസ് കോളജ് ഇനി സിനിമ നിർമാണം പഠിപ്പിക്കുന്ന ക്യാംപസാകും. രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ ഇത്തവണയും സ്ഥാനം നേടിയ കോളജിന്റെ എജ്യുക്കേഷനൽ തിയറ്ററിലാണു കോഴ്സ് നടത്തുന്നത്. സംവിധായകൻ ജയരാജിന്റെ ഉടമസ്ഥതയിലുള്ള ജയരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കമ്യൂണിക്കേഷനും (ജെഎഫ്സി) സിഎംഎസ് കോളജും ചേർന്നാണു കോഴ്സ് നടത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സിഎംഎസ് കോളജിൽ പണി പൂർത്തിയാകുന്ന ആധുനിക സിനിമ തിയറ്ററിലാണു കോഴ്സ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തിയറ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതോടെ കോഴ്സ് ഇവിടേക്കു മാറ്റും.

86 സീറ്റുകളാണുളളത്. ആദ്യബാച്ചിൽ 40 കുട്ടികളെ പ്രവേശിപ്പിക്കും. അൾട്രാ എച്ച്ഡി പ്രൊജക്ടർ, 2000 വാട്സ് ആർഎംഎസ് സൗണ്ട് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ തിയറ്ററിൽ ഉണ്ടാകും. ഓൺലൈൻ പഠനസൗകര്യവും ഉണ്ടാകും. ലൈവ് വിഡിയോ, അധ്യാപകരും വിദ്യാർഥികളുമായുള്ള സംവാദം, വിഡിയോ കോൺഫറൻസ് എന്നീ പഠനമാർഗങ്ങളും ഉണ്ട്