Mon. Dec 23rd, 2024
തിരുവനന്തപുരം:

കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

ദില്ലിയിൽ നിർമ്മിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നും ആറാലുംമൂട് സ്വദേശികളായ രണ്ടു പേർ നാല്പതിനായിരം രൂപക്ക് വാങ്ങി. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നുമാണ് പിടിയിലായവർ പൊലീസിനോട് പഞ്ഞത്. ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് കരുതുന്നത്.