Mon. Dec 23rd, 2024
കാസര്‍കോട്:

മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം പൊളിക്കുമ്പോഴായിരുന്നു അപകടം.

ജെ സി ബി ഉപയോഗിച്ച് മൂന്നുനില കെട്ടിടത്തിന്‍റെ അടിഭാഗത്തെ സ്ലാബ് മുറിച്ചതോടെ കെട്ടിടത്തിന്‍റെ ഭീമൻ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ജെ സി ബി ഡ്രൈവർ നാഗരാജൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു.