Mon. Dec 23rd, 2024

മാനന്തവാടി:

മുരിക്കുംതേരി കോളനിയില്‍ കുടിവെള്ളമെത്തി.വർഷങ്ങളോളമായി കുടിവെള്ളം ലഭിക്കാതെ കോളനിയിലെ 24 ഓളം കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. സമീപ പ്രദേശങ്ങളിൽനിന്നാണ്‌ വെള്ളമെടുത്തിരുന്നത്‌.

മാനന്തവാടി  പഞ്ചായത്തായിരുന്നപ്പോൾ രണ്ട് കിണറുകൾ കുഴിച്ചിരുന്നുവെങ്കിലും വെള്ളമില്ലാതായതോടെ കിണറുകളും ഉപയോഗശൂന്യമാവുകയായിരുന്നു. ഒ ആർ കേളു എംഎൽഎയുടെ ഫണ്ടിൽ 8 ലക്ഷം രൂപ ചെലവഴിച്ചാണ് കിണർ, മോട്ടോർ, 10,000 ലിറ്റർ ടാങ്ക്, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കിയത്.

കുടിവെള്ള വിതരണ പദ്ധതി ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി അധ്യക്ഷയായി. കൗൺസിലർമാരായ രാമചന്ദ്രൻ, ജേക്കബ് സെബാസ്റ്റ്യൻ, സ്മിത എന്നിവർ സംസാരിച്ചു.