Fri. Apr 25th, 2025
പഴയങ്ങാടി:

ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സ്വകാര്യ കമ്പനി ആവശ്യത്തിനായി പാറയെ കീറിമുറിച്ചു കുഴിയെടുക്കുന്നതു ദേവസ്വം അധികൃതരെത്തി തടഞ്ഞു. 2 ദിവസങ്ങളിലായി മാടായിപ്പാറയിൽ യന്ത്രസഹായത്താൽ വലിയ 2 കുഴികളാണ്  ഉണ്ടാക്കിയത്.

സ്വകാര്യ കമ്പനി ദേവസ്വത്തിന്റെ അനുമതി വാങ്ങാതെയാണു കുഴികളെടുത്തതെന്നു സ്ഥലം സന്ദർശിച്ച മാടായിക്കാവ് മാനേജർ എൻ നാരായണ പിടാരർ പറഞ്ഞു. എന്നാൽ പിഡബ്ല്യുഡി അധികൃതരാണു കുഴിയെടുക്കാൻ അനുമതി നൽകിയതെന്നും കേബിൾ ഇടാനായി പാറ തുരക്കാൻ വേണ്ടിയാണു കുഴികൾ എടുക്കുന്നതെന്നും സ്വകാര്യ കമ്പനി അധികൃതർ പറഞ്ഞു.