25 C
Kochi
Wednesday, December 1, 2021
Home 2020

Yearly Archives: 2020

newspaper roundup; Neyyattinkara couple's suicide
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവൻ അഗ്നിയ്ക്ക് ഇരയാക്കേണ്ടി വന്ന രാജൻ അമ്പിളി ദമ്പതികളുടെ വാർത്തയാണ് എല്ലാ പത്രങ്ങളിലും പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. കുടിയൊഴിപ്പാക്കലിനെതിരെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിക്കാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ പോലീസ് കാണിച്ച അനാവശ്യ തിടുക്കം പത്രങ്ങൾ നിശിതമായി വിമർശിക്കുന്നു.https://www.youtube.com/watch?v=udBjuqFLceA
Residents protest in Neyyatinkara pointing Police move amid couple died
 ഇന്നത്തെ പ്രധാന വാർത്തകൾ:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയിൽ ഹൈക്കോടതി വിധി വരുന്നതിന് മുൻപ് തന്നെ പോലീസ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോയെന്ന് വ്യക്തമായി. നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയും അയല്‍വാസിയുമായ  വസന്തയെ വീട്ടിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം  കോവിഡ് മരണം 3000...
cruelty towards pregnant cow in Ranni
 പത്തനംതിട്ട:പത്തനംതിട്ട റാന്നിയിൽ ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത. സാ​മൂ​ഹി​ക വിരുദ്ധ​ര്‍ മരത്തില്‍ ചേര്‍ത്ത് പശുവിനെ കുരുക്കിട്ട് കൊന്നു. ഇ​ട​മു​റി പൊ​ന്ന​മ്പാ​റ കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ന്ദ​രേ​ശന്റെ എ​ട്ടു​മാസം ഗര്‍ഭ​മു​ള്ള പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.രാത്രിയിൽ പ​ശു​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍ മ​ര​ത്തി​ലാ​ണ് കെ​ട്ടി​യി​രു​ന്നത്. തുടർന്ന് രാ​വി​ലെ വീ​ട്ടു​കാ​ര്‍ നോ​ക്കു​മ്പോ​ള്‍ പ​ശു​വി​നെ ച​ത്ത നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ക​യ​റു​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ര്‍ കെ​ട്ടി​യ​തു കൂ​ടാ​തെ കു​രു​ക്കി​ട്ട് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചു കെ​ട്ടി ച​ലി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ശു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പെ​രു​നാ​ട് പൊ​ലീ​സ്...
caste issue is the intension behind palakkad aneesh death says wife Haritha
 പാലക്കാട്:തേങ്കുറിശ്ശിയിലേത് ജാതി വിധ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കി അനീഷിന്റെ ഭാര്യ ഹരിത. കീഴ്ജാതിക്കാരന്‍റെ വീട്ടിൽ താമസിക്കരുതെന്ന് പല തവണ കുടുംബം പറഞ്ഞിരുന്നു. അനീഷിന്റെ കുടുംത്തോടൊപ്പം തന്നെ കഴിയും  എന്ന് ഹരിത ആവർത്തിച്ചു. കേസിൽ നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള അച്ഛനും അമ്മാവനും പരമാവധി ശിക്ഷ നൽകണം എന്നും പറയുന്നു.അമ്മാവൻ പലതവണ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ജാതിയും സാമ്പത്തിക പ്രശ്നവും തന്നെയായിരുന്നു ഈ കൊലപാതകത്തിന് പിന്നിൽ. അതേസമയം ഹരിതയുടെ തുടർ പഠനത്തിന് സർക്കാർ മുൻകൈ എടുക്കണം എന്ന് അനീഷിന്റെ...
Tamilnadu police attack kerala people
കൊച്ചി:അതിരപ്പിള്ളി മലക്കപ്പാറ അതിര്‍ത്തി ചെക്പോസ്റ്റില്‍ മലയാളികളായ വിനോദസഞ്ചാരികള്‍ക്ക് മര്‍ദ്ദനം. കാറില്‍‌ നിന്ന് വലിച്ചിറക്കി തമിഴ്നാട് പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും വിനോദസഞ്ചാരികള്‍ പുറത്തുവിട്ടു.മാള, പറവൂര്‍ സ്വദേശികളായിരുന്നു വിനോദസഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്നത്. മലക്കപ്പാറയിൽ ഭക്ഷണം കഴിക്കാൻ തമിഴ്നാട് ചെക്ക് പോസ്റ്റ് കടന്ന നാല് യുവാക്കളെയാണ് ഷോളയാർ ഡാം പോലീസ് മര്‍ദ്ദിച്ചത്.ഇവര്‍ മുറിയെടുത്തത് മലക്കപ്പാറയിലെ റിസോര്‍ട്ടിലായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാന്‍ അതിര്‍ത്തി കടന്ന് പോയി. പിന്നീട് റിസോര്‍ട്ടിലേക്ക് മടങ്ങുന്നതിനിടെ ഷോളയാര്‍ ഡാം പൊലീസ്...
Vasantha and Rajan's Sons
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച് അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലനന്‍സ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. അമ്പിളിയുടെയും- രാജന്‍റെയും ഇളയ മകന്‍ രഞ്ജിത്തും നാട്ടുകാരുടെ ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്.കുട്ടികളുടെ സംരക്ഷണത്തിന് രേഖമൂലം ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. ഇരുവരുടെയും മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക. പരാതിക്കാരിയായ വസന്തയുടെ അറസ്റ്റ് രേഖപ്പെടുത്തുക. ഇപ്പോള്‍  താമസിക്കുന്ന സ്ഥലം കുട്ടികള്‍ക്ക് വിട്ട് നല്‍കി വീട് വെയ്ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുക. കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.https://www.youtube.com/watch?v=JU2vj0kegLE 
Night Robbery at TamilNadu national highways
ചെന്നൈ: തമിഴ്നാട്ടിലെ ദേശീയപാതകളില്‍ ഭീതി പരത്തി പുതിയ രീതിയിലുള്ള കൊള്ള. ശക്തിയേറിയ ടോര്‍ച്ച് ഡ്രൈവര്‍മാരുടെ കണ്ണുകളിലേക്കു അടിച്ചു വാഹനം നിര്‍ത്തിച്ചതിനുശേഷം  മാരാകയുധങ്ങളുമായി ആക്രമിക്കുന്നതാണു  രീതി.മധുര –ചെന്നൈ ദേശീയപാതയില്‍ മേലൂരില്‍ ഈരീതിയിലുള്ള കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ഹൈവേ കവര്‍ച്ചയ്ക്കു കുപ്രസിദ്ധമാണു തമിഴ്നാട്ടിലെ ദേശീയപാതകള്‍.അര്‍ദ്ധരാത്രി വാഹനത്തിനു മുന്നിലേക്കു ആയുധങ്ങളുമായി ചാടിയിറങ്ങുന്ന സംഘത്തിന്റെ  കയ്യില്‍പെട്ടാല്‍  സര്‍വതും നഷ്ടമാകുമെന്നതാണു പതിവ്. മലയാളികളടക്കമുള്ള രാത്രി യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്.https://www.youtube.com/watch?v=pWTEq9DkMBE
Vasantha
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍- അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് വസ്തു വിട്ടുനില്‍കില്ലെന്ന് അയല്‍വാസി വസന്ത. നിയമത്തിന്‍റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാമെന്ന് വസന്ത മാധ്യമങ്ങളോട് പറഞ്ഞു.മക്കള്‍ക്ക് ഭൂമി എഴുതികൊടുക്കണമെങ്കില്‍ തന്‍റെ കഴുത്തറത്ത് കൊല്ലണം അല്ലെങ്കില്‍ തൂക്കിലേറ്റണം എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് വസന്തയുടെ അറത്ത് മുറിച്ചുള്ള മറുപടി.എന്നാല്‍ വസന്ത ഇത്തരത്തില്‍ പ്രതികരിക്കുമ്പോള്‍ കോളനിവാസികള്‍ കൂവി വിളിക്കുന്ന ഒരു കാഴ്ചയും ഉണ്ടായിരുന്നു. കൊലയാളിയായ വസന്തയെ അറസ്റ്റ് ചെയ്യുക...
Rajinikanth says will neither enter politics nor launch political party
ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്.കടുത്ത നിരാശയോടെയാണ് താൻ ഈ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് താരത്തിന്‍റെ വിശദീകരണം.കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ 'അണ്ണാത്തെ' എന്ന ചിത്രത്തിന്‍റെ  സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കുന്നു.https://www.youtube.com/watch?v=foS5Flcrts4
Mani C Kappan will contest as UDF candidate in Pala says P J Joseph
 കോട്ടയം:വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയായിരിക്കുമെന്ന് ആവർത്തിച്ച് പി ജെ ജോസഫ്. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. യുഡിഎഫിലെ ധാരണപ്രകാരം മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. ഇതുപ്രകാരം പാല സീറ്റില്‍ പിജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. ഈ അവകാശമാണ് പിജെ ജോസഫ്  വിട്ടുകൊടുക്കുന്നത്.തൊടുപുഴ ഭരണം നഷ്ടമായത് പിജെ ജോസഫിന്റേയൊ യുഡിഎഫിലോയൊ തര്‍ക്കം മൂലമല്ല. മുസ്ലീം ലീഗിനായി മത്സരിച്ച...