25 C
Kochi
Wednesday, December 1, 2021
Home 2020

Yearly Archives: 2020

Ranni gramapanchayath
തിരുവനന്തപുരം:എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ബിജെപിയും സിപിഎമ്മും കെെകോര്‍ത്തുകൊണ്ട് റാന്നി പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തിയിരുന്നു.പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ കേരള കോൺഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു.എന്നാല്‍, കേരള കോണ്‍ഗ്രസ് (എം) രാജിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.സിപിഎമ്മിന് ബിജെപിയുടെ കൂട്ടുകെട്ടില്‍ ഭരണം വേണ്ടയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു പറയുന്നത്. അതുകൊണ്ട് തന്നെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കേരള...
Son attack mother in Trivandrum
തിരുവനന്തപുരം:തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍  അറസ്റ്റില്‍.  വര്‍ക്കല ഇടവയിലെ അയിരൂര്‍ സ്വദേശി റസാഖ്( 27) ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവെെഎസ്പിയാണ് റസാഖിവനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസ്സിലെ ക്ലീനറാണ് അറസ്റ്റിലായ റസാഖ്.എന്നാല്‍, മകനെതിരെ പരാതിയില്ലെന്നും മൊഴി നല്‍കില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തെളിവ് സഹിതം ഉള്ളതിനാല്‍ പൊലീസ് സ്വമേധയ കേസെടുക്കയായിരുന്നു.റസാഖ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലഹരിയ്ക്കും മദ്യത്തിനും അടിമയായ റസാഖ് 'എടി'യെന്ന് വിളിച്ച് അസഭ്യം...
MVD decided to send licence to applicant's home directly
തിരുവനന്തപുരം: ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കാന്‍ ജനുവരി ഒന്ന് മുതല്‍ മോട്ടോര്‍ വാഹനവകുപ്പ് പുതിയ പരിഷ്കാരം  കൊണ്ടുവരുന്നു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകള്‍ കൊച്ചിയിലെ കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സിന്റ സഹായത്തോടെ അപേക്ഷകരുടെ വീട്ടിലെത്തിക്കുകയാണ് ലക്ഷ്യം.ഇതുവഴി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും വകുപ്പ് ലക്ഷ്യമിടുന്നു. സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയെങ്കിലും മോട്ടോര്‍വാഹന വകുപ്പില്‍ ഇപ്പോഴും ഇടനിലക്കാര്‍ സജീവമാണ്.ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലൈസന്‍സ് പുതുക്കുന്നത് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ വേഗത്തില്‍ നേടിയെടുക്കുന്ന ഏജന്റുമാര്‍ അപേക്ഷകരില്‍ നിന്ന് ഈടാക്കുന്നത് അമിത തുകയാണ്. കൂടാതെ,...
case filed against protestors in Neyyatinkara
 തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ  മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 30തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി പോലീസ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതിഷേധമുണ്ടായത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. നാല് മണിക്കൂറോളം പ്രതിഷേധക്കാര്‍ ആംബുലന്‍സ്...
adivasi mother and child died due to lack of medical aid
നിലമ്പൂർ: ചികിത്സ കിട്ടാതെ ആദിവാസി അമ്മയും കുഞ്ഞും നിലമ്പൂര്‍ കാട്ടില്‍ മരിച്ചു. മാഞ്ചീരി മണ്ണല ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ആദിവാസി ദുര്‍ബല വിഭാഗമായ ചോലനായ്ക്ക വിഭാഗത്തിലെ നിഷ എന്ന ചക്കി (38) പ്രവസത്തെ തുടര്‍ന്നും കുഞ്ഞ് മൂന്നു ദിവസത്തിന് ശേഷവുമാണ് മരിച്ചത്.കഴിഞ്ഞ 24നാണ് നിഷ കാട്ടില്‍ വെച്ച്‌ നടന്ന പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ 26ന് ഊരിലെത്തുകയും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അന്നേ ദിവസം രാത്രിയോടെ തന്നെ കുഞ്ഞും...
new infectious covid strain found in two year old baby
 ഡൽഹി:ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഏറ്റവും ഒടുവിലായി അതിതീവ്ര കൊവിഡ് ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ഇന്നലെ ആറ് പേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യയിൽ ഇല്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഇന്നലെ വാർത്താ...
Rajan's Family
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യശ്രമത്തിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സാമ്പത്തിക സഹായം വേണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി.അതേസമയം, സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക.ഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനാൽ വീടുവച്ചു...
Centre calls farmers for meeting over farm laws today
 ഡൽഹി:കർഷക  സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴാം തവണ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ നടപടി റദ്ദാക്കുക  എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിൽ നിയമങ്ങൾ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നാണ് സൂചന.കർഷകരുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്രകാര്‍ഷികമന്ത്രി നരേന്ദ്ര തോമറും കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി...
palakkad murder attempt against couples for intercast marriage
മങ്കര: ദുരഭിമാനകൊലയ്ക്ക് പിന്നാലെ പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെ ഭാര്യവീട്ടുകാരുടെ ആക്രമണം. പോലീസിൽ പരാതി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.മങ്കര സ്വദേശി അക്ഷയ് ആണ് ‌പൊലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്യുടെയും സുറുമിയുടെയും വിവാഹം.പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ ബൈക്കില്‍ പോകുമ്പോള്‍ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവന്‍ന്മാര്‍ ഉള്‍പ്പെടെ ആറിലധികംപേര്‍ ആക്രമിച്ചു. മുഖത്തിനും കാലിനും പരുക്കേറ്റു.കൊല്ലാനെത്തിയവരില്‍ നിന്ന് അല്‍ഭുതകരമായാണ് രക്ഷപെട്ടത്....
video
നെയ്യാറ്റിൻകര പോങ്ങിൽ ലക്ഷം വീട് കോളനിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കുടിയിറക്ക് തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് രാജനും അമ്പിളിയും മരിച്ചതറിഞ്ഞ് കേരളം നടുങ്ങിയോ? അച്ഛൻ്റെ ശവമടക്കാൻ വീട്ടുവളപ്പിൽ കുഴിയെടുത്ത മകൻ രഞ്ജിത്ത് വിരൽ ചൂണ്ടി പറഞ്ഞ 'നിങ്ങളെല്ലാം ചേർന്നാണ് കൊന്നത്' എന്ന വാക്കുകൾ കേരളം ഭരിക്കുന്നവർക്കും ഇതുവരെ ഭരിച്ചവർക്കും സമൂഹത്തിനും നേരെയാണ് വിരൽ ചൂണ്ടുന്നത്.അയൽവാസിയുടെ പരാതിയെ തുടർന്നുണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് മരപ്പണിക്കാരനായ രാജനും കുടുംബവും താമസിച്ചിരുന്ന വീട്ടില്‍ നിന്ന്...