25 C
Kochi
Friday, August 7, 2020
Home 2020

Yearly Archives: 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അതിൽ ഉറവിടമാറിയാത്ത 73 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ വിദേശത്ത് നിന്ന് വന്നവരും, 94 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഇന്ന് അഞ്ച് കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട...
തിരുവനന്തപുരം:കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവമൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള  സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി എംപി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.  സ്ഥിരവരുമാനമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പുല്ലുവിള:തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ  പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളില്‍ ഈമാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിൽ പോലീസ് സംഭവസ്ഥലത്തെത്തി ചർച്ചകൾ നടത്തുകയാണ്.
തിരുവനന്തപുരം:കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അതേസമയം, കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളം...
എറണാകുളം:എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.  ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  ഇതിനോടകം  ജില്ലയിൽ 11 ക്യാമ്പുകളിലായി 380 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. കോതമംഗലത്ത് ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു. അതേസമയം, മഴക്കെടുതി തുടരുന്ന  171 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.  നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്...
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലർട്ടുകളിൽ മാറ്റം വരുത്തി.  പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ  ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജമല:രാജമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി നാവികസേനയും. കൊച്ചിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഗാന്ധിരാജ്, ശിവകാമി, വിശാല്‍, രാമലക്ഷ്മി, മുരുകന്‍, മയില്‍സ്വാമി, കണ്ണന്‍, അണ്ണാദുരെെ, രാജേശ്വരി എന്നിവരാണ് മരിച്ചത്. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. 53 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലില്‍ 30 ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ഇതിനിടെ രാജമലയിലെ ദുരന്തനിവാരണ...
ന്യൂഡല്‍ഹി:ഇംഗ്ലണ്ടിനെിതരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍.  ഓപ്പണര്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയാണ് പാക് ടീമിന് കരുത്ത് പകർന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ രണ്ടാം ദിനം 326 റണ്‍സിന് ഓള്‍ ഔട്ടായി.  മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ  ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്.  
ന്യൂഡല്‍ഹി:അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പും കൊവിഡ് മൂലം അടുത്തവര്‍ഷത്തേക്ക് മാറ്റിയ  ടി20 ലോകകപ്പും തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും  സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ഏള്‍ എഡ്ഡിംഗ്സും നിക്ക് ഹോക്‌ലിയുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തിനിടെയായിരിക്കും ഇരു ബോര്‍ഡ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുക.  അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക്...
മുംബെെ:ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. റിയയുടെ അച്ഛനും സഹോദരനും ഉൾപ്പടെ അഞ്ച് പേർക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണ് സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് സിബിഐക്ക് വിട്ടത്.