25 C
Kochi
Wednesday, December 1, 2021
Home Tags Kuwait

Tag: Kuwait

പ്രവാസി മലയാളികൾക്ക് യാത്ര നിരക്കിൽ 7 ശതമാനം ഇളവ് 

കുവൈറ്റ്:  പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച്‌ വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് എയര്‍വേയ്‌സുമായി ഇതു സംബന്ധിച്ച്‌ ധാരണയായി. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇതു വലിയൊരു ആശ്വാസമാകും.നോര്‍ക്ക റൂട്ട്‌സ് ഐഡി...

എല്‍എന്‍ജി കരാറില്‍ ഒപ്പുവെച്ച് കുവൈത്തും ഖത്തറും

ദോഹ:ഖത്തറുമായി കുവൈത്ത് ദീര്‍ഘ വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി ഇറക്കുമതി കരാറില്‍ ഒപ്പുവെച്ചു. 15 വര്‍ഷത്തേക്കുള്ള എല്‍.എന്‍.ജി കയറ്റുമതിക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.ഇതനുസരിച്ച് 2022 മുതല്‍ ഓരോ വര്‍ഷവും മൂന്ന് ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഖത്തര്‍ കുവൈത്തിന് നല്‍കും.കുവൈത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ സോര്‍ തുറമുഖം...

കുവൈത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

കുവൈത്ത് സിറ്റി:ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ അധികാരത്തിലേറി.അക്കാദമിക മികവുള്ളവരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സബാഹ് കുടുംബത്തിന് പുറത്ത് നിന്നുള്ള ആളാണ്.കാവല്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ച അനസ് അല്‍ സാലിഹിന് ഇത്തവണ ക്യാബിനറ്റ് ചുമതല...

ഗതാഗത നിയമം ലംഘിച്ചാല്‍ പിടിവീഴും; കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് പരിശോധന ക്യാമ്പയിന്‍

കുവെെത്ത്: കുവെെത്തില്‍ ബെെക്ക് ഡെലിവറി ജീവനക്കാര്‍ ഗതാഗതനിയമം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പരിശോധനാ ക്യാമ്പയിനിന് തുടക്കം കുറിക്കുന്നു.ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി.ബെെക്കില്‍ ഭക്ഷണ സാധനങ്ങളും,  പലചരക്കുകളും വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നവര്‍  വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ്...

കുവൈത്ത്-അമേരിക്കന്‍ സൈനികരുടെ സംയുക്ത പരിശീലനം സമാപിച്ചു.

 കുവൈത്ത് : ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെയാണ് കുവൈത്ത്, അമേരിക്കന്‍ കരസേന 'സ്പാര്‍ട്ടന്‍ -ടൂ എന്ന പേരില്‍ സംയുക്ത പരിശീലനവും അഭ്യാസ പ്രകടനവും നടത്തിയത്. സൈനിക മേഖലയിൽ ആധുനികമായ അറിവും അനുഭവസമ്ബത്തും പരസ്പരം പങ്കുവെക്കുകയും സൗഹൃദം ഉറപ്പിക്കുകയുമാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ ലക്ഷ്യം.കൂടാതെ സംയുക്തപരിശീലനത്തിലൂടെ സൈനിക വിഭാഗങ്ങള്‍ക്ക് തീവ്രവാദമുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടാന്‍...

പാര്‍ലമെന്‍റില്‍ തര്‍ക്കം; കുവൈത്ത് മന്ത്രിസഭ രാജിവച്ചു

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രിയടക്കം മൂന്നിലേറെ മന്ത്രിമാര്‍ക്കെതിരെ പാര്‍ലമെന്‍റില്‍  കുറ്റവിചാരണ നടക്കാനിരിക്കേ നാടകീയമായി കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹാണു സര്‍ക്കാറിന്‍റെ രാജി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിനു സമര്‍പ്പിച്ചത്.മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനായി സര്‍ക്കാരിന്‍റെ രാജി പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍...

ചുറ്റിലും സംഘർഷങ്ങൾ; തുറമുഖങ്ങളുടെ സുരക്ഷാ വർധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടർന്ന് പോരുന്ന വ്യത്യസ്ത സാഹചര്യത്തിലാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഈ പുതിയ സുരക്ഷ നീക്കം.തുറമുഖങ്ങളെ ഉപയോഗിച്ച്...

കുവൈറ്റിൽ ഇനി കുടുംബ സന്ദര്‍ശക വിസ ഭാര്യയ്ക്കും മക്കൾക്കും മാത്രം

കുവൈറ്റ് : കുടുംബ സന്ദര്‍ശക വിസയുമായി കുവൈറ്റിലേക്ക് പറക്കുന്നവരെ കർശനമായി നിയന്ത്രിച്ചു കുവൈറ്റ് താമസ കുടിയേറ്റ വിഭാഗം. സാധാരണ മൂന്ന് മാസ കാലാവധിയുള്ള കുടുംബ സന്ദര്‍ശക വിസ, ഇനി ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രമാക്കി ചുരുക്കി.ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ താമസ വിഭാഗ കാര്യാലയങ്ങളിലും വിവരം നല്‍കിയതായി താമസ...

കുവൈത്ത്: ഇന്ത്യക്കാരന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദു ചെയ്തു

കുവൈത്ത്:   വാക്കുതർക്കത്തെത്തുടർന്ന് അഫ്ഘാനിസ്ഥാൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതി അറസ്റ്റിലായത്.പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണു...

കുവൈത്തിൽ ജോലി കിട്ടണമെങ്കിൽ ഇനി പരീക്ഷ എഴുതണം

കുവൈത്ത്:  കുവൈത്തില്‍ 80 തസ്തികകളില്‍ ജോലി കിട്ടാന്‍ പ്രവാസികള്‍ക്ക് ഇനി മുതൽ എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തും . ഉദ്യോഗാര്‍ത്ഥികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും പരീക്ഷിക്കുന്നതിനാണ് നടപടി. ഒരു വര്‍ഷം 20 തസ്തികകളില്‍ എന്ന രീതിയില്‍ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. 10 തസ്തികകളില്‍ തിയറിയും പത്തെണ്ണത്തില്‍ പ്രാക്ടിക്കലും നടത്തും.