30 C
Kochi
Sunday, September 26, 2021
Home Tags Kerala

Tag: Kerala

ആകാശവാണി ദേവികുളം നിലയത്തിൻ്റെ നാടക സമാഹാരം

മൂന്നാർ:റേഡിയോ നാടകചരിത്രത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ച്‌ ആകാശവാണി ദേവികുളം നിലയം. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എ മുരളീധരൻ എഴുതിയ ‘ഏകപാത്ര നാടകപഞ്ചകം' എന്ന നാടക സമാഹാരമാണ് ദേവികുളം നിലയം ഓണത്തിനു ശ്രോതാക്കൾക്കായി ഒരുക്കുന്നത്. സമകാലിക പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന സ്‌ത്രീ, ദേഹി, മതേതരൻ, പോസ്റ്റ്‌മാൻ,...

ഈർക്കിലിയിൽ നിർമിച്ച മനോഹരമായ താജ്മഹൽ

കട്ടപ്പന:ഈർക്കിലും പുല്ലുമെല്ലാം മനോഹരനിർമിതിക്കുള്ള ആയുധങ്ങൾ മാത്രമാണ് കാഞ്ചിയാർ കുഞ്ചുമല സ്വദേശി അഭിജിത്തിന്‌. ഈർക്കിലിയും തെരുവപ്പുല്ലും ഉപയോഗിപ്പുള്ള നിർമിതികൾ കണ്ടാൻ ഏതൊരാളും നോക്കിനിൽക്കും. ഒമ്പതുമാസംകൊണ്ട് ഈർക്കിലിയിൽ നിർമിച്ച മനോഹര താജ്മഹലാണ് അഭിജിത്തിനെ ഇപ്പോൾ ഏറെ പ്രശസ്‌തനാക്കുന്നത‍്‌.രണ്ടര അടിയോളം വീതിയും ഉയരവുമുള്ള ഈ താജ്മഹൽ ആരെയും മോഹിപ്പിക്കും. വർഷങ്ങൾക്കു...

ഇളവുകളുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ

തെന്മല:കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ നൽകിയതോടെ വിനോദസഞ്ചാരമേഖലയിലും പ്രതീക്ഷകൾ നാമ്പിടുന്നു. പാലരുവി, തമിഴ്നാട്ടിലെ കുറ്റാലം തുടങ്ങിയ ജലപാതങ്ങൾ സമ്പുഷ്ടമായതോടെ സഞ്ചാരികൾ ഒഴുകിയെത്തുമാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ തെന്മല ഇക്കോ ടൂറിസം ഞായറാഴ്‌ച പ്രവർത്തനം ആരംഭിക്കും.ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 24 മണിക്കൂർ മുമ്പ്‌ നടത്തിയ ആർടിപിസിആർ...

റോഡ് തകർന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

കുളമാവ്:കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര.ഏതാനും ചില കെ എസ് ആർ ടി സി ബസുകൾ മാത്രമാണ് കുളമാവ് ടൗണിലെത്തി മടങ്ങുന്നത്. മറ്റുബസുകൾ പഴയ പൊലീസ്...

കോവിഡ് കാലത്ത്‌ കരുതലുമായി കുണ്ടറ

കുണ്ടറ:കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ'. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും സൗജന്യയാത്ര, രക്തദാനം, കുട്ടികൾക്ക് പഠനസഹായം, മധുരവണ്ടി തുടങ്ങി നിരവധി പദ്ധതികളാണ് ഏരിയ സെക്രട്ടറി എസ് എൽ സജികുമാറിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ...

റെയിൽവേയ്‌ക്ക്‌ നഷ്ടമായി മെമു

കൊല്ലം:പുലർച്ചെ 3.30ന്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള മെമു എന്തിനെന്ന്‌ റെയിൽവേയ്‌ക്കുപോലും അറിയില്ല. യാത്രക്കാർക്ക്‌ സഹായകമാകുന്ന നാലു മെമു സർവീസുകൾ കോവിഡിൻ്റെ പേരിൽ വേണ്ടെന്നുവച്ച റെയിൽവേ വലിയ നഷ്ടം സഹിച്ചാണ്‌ എറണാകുളം മെമു ഓടിക്കുന്നത്‌. പുറമെ റെയിൽവേ ജീവനക്കാർക്ക്‌ മാത്രമായി കൊല്ലത്തുനിന്ന് കോട്ടയത്തേക്കും...

ഈ വിജയം അമ്മയ്ക്കായ്

കൊട്ടാരക്കര:അമ്മയുടെയും ആശ്രയയുടെയും തണലിലാണ്‌ രതീഷ്‌ സ്വപ്‌നങ്ങൾ നെയ്‌തെടുത്തത്‌. ഒടുവിൽ പ്ലസ്‌ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി മിന്നുംവിജയം നേടിയെടുത്തപ്പോൾ കൂടെ അമ്മയില്ലാത്തതിൻ്റെ വിഷമം. അമ്മയുടെ ഓർമകൾ മാത്രമേ കൂട്ടിനുള്ളൂവെങ്കിലും നല്ലോണം പഠിക്കുമെന്ന്‌ അമ്മയ്‌ക്കു നൽകിയ വാക്കുപാലിച്ചതിൻ്റെ സന്തോഷം രതീഷിൻ്റെ കണ്ണുകളിൽ കാണാം.കലയപുരം ആശ്രയ...

തിരയെ കിണർ വളയത്തിലാക്കുന്ന പദ്ധതി

കൊല്ലം:തീരം കവരാൻ എത്തുന്ന തിരയെ ‘കിണർ വളയത്തിലാക്കി’ ദുർബലപ്പെടുത്തുന്ന സാങ്കേതിക വിദ്യയുമായി പരിസ്ഥിതി പ്രവർത്തകൻ, മറ്റു സംരക്ഷണ പദ്ധതിയെക്കാൾ ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ റിങ് ആൻഡ് സാൻഡ് ഫീൽഡ് പദ്ധതിയാണ് ചവറ തട്ടാശേരി ദേവി വിഹാറിൽ വി കെ മധുസൂദനൻ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പദ്ധതി...

മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം

വണ്ടൻമേട്:സാമൂഹിക മാധ്യമങ്ങളിലൂടെ മെഡിക്കൽ ഓഫീസർക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി മെഡിക്കൽ ഓഫീസറും പഞ്ചായത്തും. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ആർ അനുഷ ചികിത്സ നിഷേധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു ചക്കുപള്ളം സ്വദേശി ധനേഷ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്‌.ഇയാൾക്കെതിരെ മെഡിക്കൽ ഓഫീസർ കുമളി പൊലീസിലും...

കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു

കോട്ടയം:ഒളിമ്പിക്‌സ്‌ ലഹരിയിൽ ലോകം മുങ്ങുമ്പോൾ നിരവധി കായികപ്രേമികൾക്ക്‌ ജന്മംനൽകിയ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം കാടുപിടിച്ച്‌ നശിക്കുന്നു. സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഇവിടെ സിന്തറ്റിക്‌ ട്രാക്ക്‌ പണിയുമെന്ന്‌ പറഞ്ഞിരുന്നു. എല്ലാ ബജറ്റിലും നവീകരണത്തിനായി ലക്ഷങ്ങൾ നഗരസഭയും മാറ്റിവച്ചു.എന്നാലിപ്പോൾ സ്‌റ്റേഡിയം കണ്ടാൽ ഇവിടെ പുല്ല്‌...