24 C
Kochi
Tuesday, September 21, 2021
Home Tags Kerala

Tag: Kerala

കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം

മറയൂർ:തിരുവനന്തപുരത്ത് നിന്നും കാന്തല്ലൂരിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിന് ആവേശോജ്ജ്വല സ്വീകരണം. എ രാജ എംഎൽഎ യുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരിശ്രമത്തിലാണ്‌ ബസ്‌ സർവീസ്‌ യാഥാർഥ്യമായത്‌. പടക്കംപൊട്ടിച്ചും ജീവനക്കാരെ പൂമാലയണിയിച്ചും മധുരം നൽകിയും കാന്തല്ലൂർ നിവാസികൾ സ്വീകരണം കൊഴുപ്പിച്ചു.ദീർഘദൂര യാത്രകൾക്ക് ഏറെ പ്രയാസപ്പെടുന്ന...

ആറുവയസുകാരിക്ക് ആശ്വാസമായി കൗൺസിലർ

തൊടുപുഴ:കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ രോഗലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിയെ സ്വന്തം ഇരുചക്ര വാഹനത്തിലെത്തിയാണ് സബീന ആശുപത്രിയിൽ കോവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോയത്.പിപിഇ കിറ്റണിഞ്ഞ് കുട്ടിയെ ജില്ലാ...

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ:ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം പൊലീസ് സ്റ്റേഷനുകൾക്കും ഡിവൈഎസ്‌പി ഓഫീസിനും കൈമാറി‌.ഏത് പ്രതികൂല കാലാവസ്ഥയിലും സാറ്റലൈറ്റ് ഫോൺ പ്രവർത്തനസജ്ജമായിരിക്കും. ടവർ ലൊക്കേഷൻ തേടി പോകേണ്ടതില്ല....

മൂന്ന് വില്ലേജ് ഓഫിസുകള്‍ സ്മാർട്ടാക്കും; ചിറ്റയം ഗോപകുമാർ

അടൂർ:അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്. ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.നേരത്തേ പന്തളം, കുരമ്പാല, തുമ്പമൺ, ഏനാത്ത് വില്ലേജ് ഓഫിസുകളാക്കി നിർമാണം...

മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ പിഴയിട്ടു

കരുണാപുരം:രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ കടയുടെ സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.വിവരം പഞ്ചായത്തിലും പൊലീസിലും അറിയിക്കുകയായിരുന്നു. കട ഉടമസ്ഥനെ കണ്ടുപിടിച്ച് മാലിന്യം നീക്കംചെയ്യുകയും...

ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സിലെത്താൻ ക​ട​മ്പ​ക​ൾ ഏ​റെ

ചെ​റു​തോ​ണി:കു​ഴി​യി​ലി​രി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ൾ ഏ​റെ. റോ​ഡി​ൽ​നി​ന്ന്​ പ​ടി​ക​ളി​റ​ങ്ങി വേ​ണം വി​ല്ലേ​ജ്​ ഓ​ഫി​സി​ലെ​ത്താ​ൻ. ചേ​ല​ച്ചു​വ​ട് -വ​ണ്ണ​പ്പു​റം റോ​ഡി​ൽ ക​ഞ്ഞി​ക്കു​ഴി ടൗ​ണി​ൽ​നി​ന്ന്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ റോ​ഡി​നു​ താ​ഴെ​യാ​ണ് വി​ല്ലേ​ജ്​ ഓ​ഫി​സ് കെ​ട്ടി​ടം.മ​ഴ പെ​യ്താ​ൽ റോ​ഡി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും പ​ടി​ക​ളി​ലൂ​ടെ ഒ​ഴു​കി​യി​റ​ങ്ങി വി​ല്ലേ​ജ്​ ഓ​ഫി​സിൻ്റെ...

കരുതലിൻ്റെ ചൂടറിഞ്ഞ് കുഞ്ഞുമാലാഖ

കൊല്ലം:അവളുടെ കരച്ചിലിന്‌ നിഷേധിക്കപ്പെട്ട കരുതലിൻ്റെ നൊമ്പരമായിരുന്നു. ജനിച്ച്‌ മണിക്കൂറുകൾക്കകം ഉറ്റവർ വേണ്ടെന്നു വച്ചതിനാൽ അനാഥത്വം പേറിയവൾ. മൂന്നുദിവസം മുമ്പ്‌ വിക്‌ടോറിയ ആശുപത്രി അങ്കണത്തിലെ അമ്മത്തൊട്ടിലിൽനിന്ന് അധികൃതർ‌ മാറോട്‌ ചേർത്തപ്പോൾ അവൾ കരുതലിന്റെ ചൂടറിഞ്ഞു.ജില്ലയിൽ അമ്മത്തൊട്ടിൽ ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന നാൽപ്പതാമത്തെ കുട്ടിയാണ്‌ ഈ കുഞ്ഞുമാലാഖ. ലോക്‌ഡൗണായ...

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റും: മന്ത്രി ഡോ ആർ ബിന്ദു

കോഴിക്കോട്‌:കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്നത് സർക്കാരിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികളിലേക്കും ആനുകൂല്യങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഓൺലൈനിൽ സംവിധാനമൊരുക്കും.വിദ്യാഭ്യാസ–തൊഴിൽ...

ചിറകറ്റ സ്വപ്‌നങ്ങളായി നിത്യയും രണ്ടു മക്കളും

കുണ്ടറ:സ്വന്തമായൊരു വീട്‌, ജീവിതത്തോളം വലിയ സ്വപ്‌നമായിരുന്നു രാജന്‌ അത്‌. അപകടം കൺമുന്നിൽ നിൽക്കവേ അപരൻ്റെ ജീവനുവേണ്ടി ചാടിയിറങ്ങുമ്പോൾ ആ സ്വപ്‌നം രാജനെ തടഞ്ഞില്ല. ജീവവായു നിലച്ചുപോയ കിണറ്റിനുള്ളില്‍ മൂന്നുജീവനുകൾ പിടയുന്നതു കണ്ടമാത്രയിൽ അയാൾക്ക്‌ മറ്റൊന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല.ദുരന്തത്തിൻ്റെ കിണറാഴത്തിൽ മാനവികതയുടെ സ്നേഹനിശ്വാസമായി രാജൻ വിടപറയുമ്പോൾ വാടകവീട്ടിൽ...

ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം

കോട്ടയം:അതിരമ്പുഴ കേന്ദ്രീകരിച്ച്‌ പിൽഗ്രിം ടൂറിസം സെന്റർ രൂപീകരിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം ഒരുക്കും. അതിരമ്പുഴ കവലയുടെ വികസനത്തിന്‌ ഫണ്ട്‌ കൈമാറിയിട്ടുണ്ട്‌.ഏറ്റുമാനൂരിൽ മിനി സിവിൽസ്‌റ്റേഷൻ നിർമിക്കാൻ നടപടിയായെന്നും അദ്ദേഹം പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ...