29 C
Kochi
Sunday, September 19, 2021
Home Tags Fishermen

Tag: Fishermen

വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു

കോഴിക്കോ:കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയിലാണ്  കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളായിരുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ മത്ത്യാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ...

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രതികരണവുമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം

കൊച്ചി: പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹത്തെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സമ്മേളനം അവസാനിച്ചു. തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുക്കാന്‍ ഭാവി ദേശീയ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു മൂന്നു ദിവസം...

ക്യാര്‍ ചുഴലിക്കാറ്റ്: മുംബൈയില്‍ പതിനേഴ് മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി

മുംബൈ: മുംബൈയുടെ പടിഞ്ഞാറൻ തീരത്ത്, ക്യാർ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കടലിലകപ്പെട്ട ബോട്ടില്‍ നിന്ന് 17 മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ബോട്ടിന്‍റെ എഞ്ചിൻ തകരാറിലായതാണ് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിപ്പോകാന്‍ കാരണം.ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് ടെഗും, വെസ്റ്റേൺ ഫ്ലീറ്റിന്റെ ഒരു ഫ്രിഗേറ്റുമാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനായി നേതൃത്വം നല്‍കിയത്.മുംബൈയിലെ വൈഷ്ണോ ദേവി മാതാ...

അറബിക്കടലിൽ ‘ക്യാർ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു

ന്യൂഡൽഹി:  മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ക്യാർ' (Kyarr) ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ...

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി. ക​ര​യി​ൽ നി​ന്ന് 28 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ര​യി​ലെ​ത്തി​ച്ചു.ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ബോട്ടിലുണ്ടായിരുന്ന പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്....

പുഴയിൽ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

വൈപ്പിൻ:ഗോശ്രീ പാലത്തിനു സമീപം വെള്ളത്തിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം ഞാറയ്ക്കലിന് സമീപം കണ്ടെത്തി. കാണാതായതിന്റെ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. അഴിക്കലിന് സമീപം താമസിക്കുന്ന ഭഗീരഥനാണ് (52) മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തായ സരിന്റെ കൂടെ മീൻ പിടുത്തതിന് പോയതായിരുന്നു.സംഭവത്തെക്കുറിച്ച് സമീപവാസിയായ ലിജോ വോക്ക് മലയാളത്തോട് പ്രതികരിച്ചു....

കേരളത്തിന്റെ സൂപ്പർ ഹീറോസിന് തീരദേശ പോലീസിൽ ജോലി

തിരുവനന്തപുരം:  കേരളം അതിജീവിച്ച പ്രളയം രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. 483 ലധികം ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ഭീകരമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു.സഹായ ഹസ്തം നീട്ടി നിരവധി പേരാണ് വന്നത്. അതിൽ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു

കൊല്ലം:  സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. ദേശീയ ട്രോളിങ് നയത്തിന്റെ ഭാഗമായി ഇക്കുറി 52 ദിവസമാണ് നിരോധനം. ദേശീയ ട്രോളിങ് നയമനുസരിച്ച് 61 ദിവസമാണ് ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടത്. ഈ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 47 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം ഇക്കുറി 52 ദിവസമായി ഉയര്‍ത്തിയത്....