27 C
Kochi
Sunday, September 19, 2021
Home Tags DMK

Tag: DMK

സേതുസമുദ്രം പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന്‌ ഡിഎംകെ

ചെന്നൈ: സേതുസമുദ്രം പദ്ധതി വീണ്ടും പുനഃരുജ്ജീവിപ്പിക്കണമെന്ന് ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ടി ആര്‍ ബാലു. ശ്രീലങ്കയില്‍ ചൈന വലിയ തോതില്‍ നിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈന ശ്രീലങ്കയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കത്തിലൂടെ...

ദളിത് വിരുദ്ധ പരാമർശം നടത്തിയ ആര്‍ എസ് ഭാരതിക്ക് ജാമ്യം

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരെ മോശം പരാമർശം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ രാജ്യസഭാ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിക്ക് ചെന്നൈ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ജഡ്ജിമാർക്കെതിരെ ദളിത് വിരുദ്ധ പരാമർശം...

ദളിത് വിരുദ്ധ പരാമർശം; ഡിഎംകെ നേതാവ് ആർ എസ് ഭാരതി അറസ്റ്റിൽ

ചെന്നൈ: മദ്രാസ് ഹൈക്കോടതിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്സഭാ എം പി ദയാനിധി മാരനെതിരെയും കേസെടുത്തിട്ടുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന...

ഏക സിവിൽ കോഡിനായി  ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍  പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ദേശീയ തലത്തിൽ കമ്മീഷൻ രൂപീകരിക്കണമെന്ന സ്വകാര്യ ബില്‍ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പിൻവലിച്ചു. രാജസ്ഥാനിലെ ബിജെപി എംപി കിറോഡി ലാൽ മീണയാണ് രാജ്യസഭയില്‍ സ്വകാര്യബിൽ അവതരിപ്പിക്കാൻ ഒരുങ്ങിയത്. രാജ്യത്തെ മതനിരപേക്ഷത തകർക്കുക എന്നതാണ് ബില്‍ അവതരിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഎം...

പൗരത്വ പ്രതിഷേധം; ചെന്നൈയിൽ റാലി സംഘടിപ്പിച്ചതിനു എംകെ സ്റ്റാലിനെതിരെ  എഫ്ഐആർ 

ചെന്നൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിഎംകെ യിലെ എട്ടായിരിത്തിലധികം പ്രവർത്തകർക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റാലി നടത്താൻ അനുമതിയില്ലെന്നു ആരോപിച്ചാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.ദേശീയ പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം  ചെന്നൈയിൽ  ഡിഎംകെയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. എഗ്മോറിലെ...

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്കെതിരെ ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക...

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:  കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുക.അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍...

പുതുച്ചേരി മുന്‍മുഖ്യമന്ത്രി ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു

ചെന്നൈ:  പുതുച്ചേരി മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ആര്‍.വി. ജാനകിരാമന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ.ഡി.എം.കെ. അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. നെല്ലിത്തോപ്പ് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ചു തവണ നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996...

മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിനു ക്ഷണമില്ല

ചെന്നൈ:  നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഡി.എം.കെ. അദ്ധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷണമില്ല. ഡി.എം.കെയുടെ 20 എം.പിമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്ഷണിക്കാത്തതില്‍ സ്റ്റാലിൻ അസംതൃപ്തനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്നും ഡി.എം.കെ. നേതാക്കള്‍ ആരോപിച്ചു.അതേസമയം, സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമേ ഡി.എം.കെ. അംഗങ്ങള്‍...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് എം.കെ.സ്റ്റാലിൻ

ചെന്നൈ:ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പിന്മാറാനുള്ള ആലോചനയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ രാഹുല്‍ ഇപ്പോള്‍ തന്നെ വിജയിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടു തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നു...