Fri. May 3rd, 2024

ഇന്ത്യപാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര സംഘടിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിസിസിഐ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താൻ വിവിധ ക്രിക്കറ്റ് ബോർഡുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എക്കാലത്തെയും മികച്ച എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഭാവിയില്‍ ടെസ്റ്റ് സീരീസ് കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെയെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും ബിസിസിഐ വ്യക്തമാക്കി. 2007 നു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ടെസ്റ്റ് സീരീസ് കളിച്ചിട്ടില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.