Tue. Sep 17th, 2024
Asaduddin Owaisi

ബിജെപി തെലങ്കാന അധ്യക്ഷനെതിരെ വിമർശനവുമായി ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ബിആർഎസും, എഐഎംഐഎം അധ്യക്ഷനും ചേർന്ന് റോഹിങ്ക്യകളുടേയും പാകിസ്താനി അഫ്ഗാനിസ്താനി വോട്ടർമാരുടേയും സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ശ്രമിക്കുന്നതെന്ന ബിജെപി അധ്യക്ഷന്റെ പ്രസ്താവനയിലാണ് ഉവൈസിയുടെ മറുപടി.ചൈനയിൽ പോയി സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടോയെന്നാണ് ഉവൈസിയുടെ ചോദ്യം. തെലങ്കാന ഭരണത്തിന്റെ സ്റ്റിയറിങ് ഉവൈസിയുടെ കൈയിലാണെന്ന അമിത് ഷായുടെ പ്രസ്താവനക്ക് സ്റ്റിയറിങ് തന്റെ കൈയിലാണെങ്കിൽ അമിത് ഷാക്ക് എന്തിനാണ് ദുഃഖമെന്നും അദ്ദേഹം ചോദിച്ചു.

By Anandhu S

വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.