24 C
Kochi
Saturday, January 18, 2020
Home Tags സുപ്രീം കോടതി

Tag: സുപ്രീം കോടതി

പ്രധാനവാർത്തകൾ

  പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി. കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിൽ.

മരട് ഫ്ലാറ്റുകള്‍ പൊളിച്ചു; സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

ന്യൂ ഡൽഹി:   മരടിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത നാലു ഫ്ലാറ്റുകളും പൊളിച്ചുവെന്ന് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ഫ്ലാറ്റുകൾ പൊളിക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ സാഹചര്യത്തിൽ തുടർനടപടികൾ സംബന്ധിച്ച് കോടതി വാദം കേൾക്കും. ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച് ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ നിർമ്മാതാക്കൾക്കും...

മരടില്‍ തലപൊക്കി നിന്ന ഫ്ലാറ്റുകള്‍ കേവലം കോണ്‍ക്രീറ്റ് കൂനകളായി മാറി

കൊച്ചി:   മരടില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി സര്‍ക്കാര്‍. ഹോളിഫെയ്ത്ത് എച്ച് ടു ഒയും ആല്‍ഫാ സെറീനിന്റെ രണ്ട് ബ്ലോക്കുകളും നിലം പൊത്തി. ഇനി അവശേഷിക്കുന്നത് കോണ്‍ക്രീറ്റ് കൂനകള്‍ മാത്രം.അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 70 ദിവസമെടുക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ...

എച്ച് ടു ഒയും ആല്‍ഫയും ഇനി ഓര്‍മ്മ, മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിലം പൊത്തി

കൊച്ചി ബ്യൂറോ:   മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി.മുന്‍പെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് മിനിട്ടുകളുടെ വൈകിയാണ് സ്ഫോടനം...

കാപ്പിക്കോ റിസോർട്ട് പൊളിക്കല്‍, ആശങ്കയിലായി പാണാവള്ളി പഞ്ചായത്ത്

പാണാവള്ളി:   ആലപ്പുഴയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീം കോടതി വിധി വന്നതോടെ ആശങ്കയിലായിരിക്കുകയാണ് പാണാവള്ളി പഞ്ചായത്ത്. റിസോർട്ട് പൊളിച്ചു മാറ്റാൻ വേണ്ട ഭീമമായ തുക ചിലവഴിക്കാനുള്ള സാമ്പത്തിക സ്ഥിതി പഞ്ചായത്തിനില്ലെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയെയും സർക്കാരിനെയും ധരിപ്പിക്കും.പാണാവള്ളി പഞ്ചായത്തിലെ...

പൊളിക്കല്‍ മാത്രമോ പ്രതിവിധി?

#ദിനസരികള്‍ 998   അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും. നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം, മലയാളികള്‍ ആനന്ദിക്കുക തന്നെ ചെയ്യും. പണവും അധികാരസ്ഥാനങ്ങളില്‍ പിടിയുമുള്ള ആളുകള്‍ക്ക്, അതായത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയ്ക്ക് ഏല്ക്കുന്ന ഈ തിരിച്ചടി നല്ലതുതന്നെയാണെന്നും ഇനി...

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന നിയന്ത്രണങ്ങൾ മാത്രമേ ഏർപ്പെടുത്താവൂ എന്നും കോടതി പറഞ്ഞു. എതിരഭിപ്രായങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പാടില്ല.വിവരങ്ങള്‍ പരമാവധി ആളുകളിലേക്കെത്തിക്കുകയാണ് പ്രധാനമെന്നും...

ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി:   ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്.പ്രത്യേക പദവി നീക്കം...

പൗരത്വ നിയമ ഭേദഗതിക്കു പിന്നാലെയുള്ള അരക്ഷിതാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനു പിന്നാലെ, രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നെന്നും, രാജ്യം അതിന്റെ വിഷമകരമായ നാളുകളിലാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സംയമനം പാലിക്കണമെന്നും, സാഹചര്യം വഷളാക്കരുതെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.സിഎഎ ഭരണഘടനാപരമാണെന്നും, എല്ലാ സംസ്ഥാനങ്ങളും അത്...

പ്രകൃതി വിഭവങ്ങൾ കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കാൻ സർക്കാരിന് അധികാരമില്ല; സുപ്രീം കോടതി

ന്യൂഡൽഹി:  ഗ്രാമീണ പ്രദേശങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി വിഭവങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടു നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹിയിലെ സൈനി വില്ലേജിലെ കുളം നൊയ്ഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റിന് വിട്ടു നല്‍കുന്നതിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ജിതേന്ദ്ര സിംഗ് നല്‍കിയ ഹർജിലാണ് കോടതിയുടെ ഉത്തരവ്.ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമത്തിലുള്ളവർക്കാണ്. രാജ്യത്ത് ജലക്ഷാമം...