25 C
Kochi
Friday, September 17, 2021
Home Tags വയനാട്

Tag: വയനാട്

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും

കല്പറ്റ:   കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നാളെ മുതൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ വയനാട് സന്ദർശിക്കാനാണ് എത്തുന്നത്. വയനാട്ടിലെ വിവിധ മേഖലകളിലെ കൊറോണവൈറസ് ബാധയുടെ സാഹചര്യം അവലോകനം ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.ഒക്ടോബർ 19 ന് ഗാന്ധി ഡൽഹിയിൽ നിന്ന് കോഴിക്കോട്...

വൈത്തിരി റിസോർട്ട് വെടിവെപ്പ്; പോലീസ് ഗൂഢാലോചനയില്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്

കല്പറ്റ:   വയനാട്ടിലെ മാവോയിസ്റ്റ് വെടിവെപ്പിൽ പോലീസ് ഗൂഢാലോചന ഇല്ലെന്ന് മജിസ്റ്റീരിയൽ അന്വേഷണറിപ്പോർട്ട്. 250 പേജുള്ള റിപ്പോർട്ടാണ് ജില്ലാസെഷൻസ് കോടതിയിൽ സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ടിനു വിരുദ്ധമാണ് ഈ റിപ്പോർട്ടെന്ന് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിന്റെ കുടുംബം പറഞ്ഞു.വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്....

വയനാട്ടിലേക്കുള്ള തുരങ്കപാത; നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

കല്പറ്റ:   വയനാട്ടിലേക്കുള്ള ആനക്കാം പൊയിൽ - കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം.പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാതയുടെ നിർമ്മാണം. 650 കോടി രൂപയാണ് ഇതിന് കിഫ്ബിയിൽ നിന്നും ചെലവഴിക്കുന്നത്. കൊങ്കൺ റെയിൽ‌വേ കോർപ്പറേഷനാണ് നിർമ്മാണപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. മൂന്നുവർഷം കൊണ്ട് ഇത്...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം:   അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ശനിയാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സരിത നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:   വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി...

വയനാട്ടിൽ കെണിയിൽ കുടുങ്ങിയ പുലി മോചിപ്പിക്കുന്നതിനിടെ രക്ഷപ്പെട്ടു

സുൽത്താൻ ബത്തേരി:   വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയിൽ പുലി കുടുങ്ങിയതാണെന്നാണ് വിവരം.കെണിയിൽ അകപ്പെട്ട പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ,...

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓണ്‍ലൈൻ പഠന സാമഗ്രികൾ എത്തിക്കുമെന്ന് രാഹുൽ ഗാന്ധി

ഡൽഹി:   വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിന്റെ ഭാഗമാകാൻ വേണ്ട സാമഗ്രികൾ എത്തിച്ച് നൽകുമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. സ്മാര്‍ട് ഫോണോ, കമ്പ്യൂട്ടറോ ഇല്ലാത്തതുകൊണ്ട് ആദിവാസി കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കുട്ടികൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണമെന്നത് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വയനാട് ജില്ലാകളക്ടർക്കും അദ്ദേഹം കത്തയച്ചു. വയനാട്ടിലെ 17,000 ത്തോളം...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി വയനാട് 

മാനന്തവാടി: ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവിടെ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച്...

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍ ഒറ്റയ്ക്കാണ്. ഗള്‍ഫില്‍ നിന്നും വരുന്ന വഴിയെ തന്നെ വീട്ടില്‍ നിന്നും ബന്ധുമിത്രാദികളെ മാറ്റി. അധികാരികളുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ നിര്‍‌ദ്ദേശം പാലിച്ചു....

വയനാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി 

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി ആരംഭിച്ചു. രാവിലെ 11 മണിയോടെ  കല്പറ്റ എസ്കെഎംജെ ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് റാലി നടത്തിയത്. ഭരണഘടനാ മാർച് വിജയിപ്പിച്ചതിൽ വയനാട്ടിലെ ആളുകൾക്ക് നന്ദി രാഹുൽ...