28 C
Kochi
Monday, September 20, 2021
Home Tags ലോക്ക്ഡൌൺ

Tag: ലോക്ക്ഡൌൺ

കൊറോണ: ലോക്ഡൌൺ നീട്ടി മഹാരാഷ്ട്ര സർക്കാർ

മുംബൈ:   മഹാരാഷ്ട്രയിൽ കൊറോണ വൈറസ് രോഗബാധ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര സർക്കാർ ഒക്ടോബർ 31 വരെ ലോക്ക്ഡൌൺ നീട്ടി.ഒക്ടോബർ 5 മുതൽ 50% ആളുകളെ അനുവദിച്ചുകൊണ്ട് ഹോട്ടലുകൾ, ഫുഡ് കോർട്ടുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.തിരക്ക് കുറയ്ക്കുന്നതിനായി ഒക്ടോബർ 1 മുതൽ രണ്ട്...

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ പിൻവലിക്കില്ല

തിരുവനന്തപുരം:   കൊവിഡ് വ്യാപനംരൂക്ഷമായ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് ലോക്ക്ഡൗൺ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും ജനജീവിതം സുഗമമാക്കുന്നതിനായുള്ള ഇളവുകളും ഉണ്ടാകുമെന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതുകൂടാതെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൻ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നും...

തലസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:   തിരുവനന്തപുരത്തെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉന്നതതല യോഗം വിളിച്ചു. യോഗത്തിൽ ഉയരുന്ന ശുപാർശകൾ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് കൈമാറും. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്നാണ് കോർപറേഷന്റെ ആവശ്യം. അതേസമയം, പാറശ്ശാലയിലെയും പൊഴിയൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇവിടങ്ങളിലെ...

സൗജന്യ റേഷൻ നവംബർ വരെ നീട്ടി; രാജ്യത്ത് ലോക്ഡൗണ്‍ മരണനിരക്ക് കുറച്ചുവെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൌൺ മരണനിരക്ക് കുറച്ചുവെന്നും ഇന്ത്യ ഭദ്രമായ നിലയിലാണെന്നും അദ്ദേഹം പറ‍ഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്ക്ഡൌൺ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരും പട്ടിണി കിടക്കാൻ ഇടവരരുത്,...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി 

ന്യൂഡല്‍ഹി:   ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിപ്പോയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് വിദ്യാർത്ഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ...

സിനിമാചിത്രീകരണം ഉടനുണ്ടാകില്ലെന്ന് സംഘടനകള്‍

കൊച്ചി:   ഔട്ട്ഡോര്‍ ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു ശേഷം മാത്രമേ സിനിമാചിത്രീകരണം തുടങ്ങുകയുള്ളൂവെന്ന് ചലച്ചിത്ര സംഘടനകള്‍ അറിയിച്ചു. ലോക്ഡൗൺ തീരുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയെ കരകയറ്റാന്‍ നേരത്തെ സര്‍ക്കാര്‍ ഇൻഡോർ ഷൂട്ടിന് അനുമതി നല്‍കിയിരുന്നു.  സിനിമാചിത്രീകരണത്തിന് പരമാവധി അൻപത് പേർ മാത്രമേ പാടൂള്ളൂ....

രാജ്യത്ത് കൊവിഡ് സാമൂഹികവ്യാപനം നടന്നുകഴിഞ്ഞു; കേന്ദ്രത്തിന്റെ വാദം തള്ളി ആരോഗ്യവിദഗ്ദ്ധർ

ന്യൂഡല്‍ഹി:   ഇന്ത്യയില്‍ കൊവിഡ് 19 സാമൂഹികവ്യാപനം വലിയ തോതില്‍ നടന്നുകഴിഞ്ഞെന്ന് പകര്‍ച്ചവ്യാധി വിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടെയും സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് സാമൂഹികവ്യാപനം രാജ്യത്തുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യവിദഗ്ദ്ധര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്...

ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ 

ഡൽഹി:   രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ജൂൺ 8 ന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടാന്‍ തീരുമാനിച്ചു. പഞ്ചാബ്, മധ്യപ്രദേശ്,  തമിഴ്‌നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. എന്നാൽ കണ്ടൈയ്ൻമെന്റ് സോണില്‍ ഒഴികെ നാളെ മുതല്‍ ഓട്ടോ ടാക്സി സര്‍വ്വീസുകള്‍...

ലോക്ക്ഡൗണ്‍ ലംഘനം; ചെന്നിത്തലയടക്കം 20 നേതാക്കൾക്കെതിരെ കേസ്

അമ്പലപ്പുഴ:   ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. കരിമണൽ കൊണ്ടുപോകുന്നതിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. പൊഴിമുറിച്ചുള്ള മണൽ നീക്കം ആശാസ്ത്രീയമാണെന്നാണ് ഇരുഭാഗവും ചൂണ്ടിക്കാട്ടുന്നത്. പ്രളയരക്ഷാ നടപടികളുടെ പേരിൽ നടക്കുന്നത്...

ലോക്ക്ഡൗൺ ഇളവുകളിൽ കേരളത്തിന്റെ തീരുമാനം നാളെ

തിരുവനന്തപുരം:   ലോക്ക്ഡൗണിൽ കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇളവിലും നിയന്ത്രണങ്ങളിലും അന്തിമ തീരുമാനം നാളെ അറിയിക്കും. ആരാധനാലയങ്ങൾ തുറക്കുന്നതിലടക്കം വിശദമായ കൂടിയാലോചന നടത്തിയേക്കുമെന്നാണ് സൂചന. അന്തർ സംസ്ഥാന യാത്രകൾക്ക് പാസുകൾ തുടരാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതലയോഗത്തിന് ശേഷം പുതിയ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനം പുറത്തിറക്കും....