26 C
Kochi
Friday, September 17, 2021
Home Tags പിഴ

Tag: പിഴ

കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാത്തത് നോയിഡയിൽ ശിക്ഷാർഹമായ കുറ്റം

ഉത്തർപ്രദേശ്:   സ്മാര്‍ട്ട് ഫോണില്‍ 'ആരോഗ്യ സേതു' ആപ്പ് ഇല്ലാത്തവർക്ക് എതിരെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കാൻ തീരുമാനിച്ച് നോയിഡ പോലീസ്. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും താമസിക്കുന്നവർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഇല്ലെങ്കിൽ പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ആറ് മാസം വരെ തടവോ ആയിരം രൂപ പിഴയോ...

പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നല്‍കിയ കോണ്‍ഗ്രസ്സുകാരന് 6100 രൂപ പിഴയിട്ട് പോലീസ്; പിഴ സ്വയം അടച്ചോളാമെന്ന് സ്‌കൂട്ടറിന്റെ ഉടമ

ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്രചെയ്തതിനും മറ്റുഗതാഗതനിയമങ്ങള്‍ ലംഘിച്ചതിനുമായാണ് 6100 രൂപ യു പി സര്‍ക്കാര്‍ പിഴയിട്ടത്. പ്രാദേശികനേതാവായ ധീരജ് ഗുര്‍ജര്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്‍സീറ്റിലാണ് പ്രിയങ്ക യാത്രചെയ്തത്

നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ല: നെസ്‌ലെയ്ക്ക് പിഴ

ന്യൂഡല്‍ഹി:മാഗി നൂഡില്‍സ്, നെസ്‌കഫെ കോഫി, കിറ്റ്കാറ്റ് എന്നിവയുടെ നിര്‍മാതാക്കളായ നെസ്‌ലെ നികുതി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിന് 90 കോടി രൂപയുടെ പിഴ.നാഷണല്‍ ആന്റി പ്രോഫിറ്ററിംഗ് അതോറിറ്റി (എന്‍എഎ) ആണ് പിഴ ചുമത്തിയിരിക്കുന്നത്.ഇതിനോടകം നെസ്ലെ 89.73 കോടി രൂപ പിഴ അടച്ചിട്ടുണ്ട്. 73.14 കോടി രൂപയാണ് കമ്പനി ഇനി...

എടിഎം പണമിടപാട് പരാജയപ്പെട്ടാൽ; പണം തിരികെകിട്ടും വരെ ബാങ്കിന് ദിവസേന 100 രൂപ പിഴയെന്ന് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: എടിഎമ്മിലൂടെ പണമിടപാട് നടത്തുന്നവർക്കനുകൂലമായി പുതിയ റിസര്‍വ് ബാങ്ക് സർക്കുലർ. എടിഎം വഴിയുള്ള പണമിടപാടിൽ പിശകുണ്ടാക്കിയാൽ, പൈസ തിരികെ ഉടമയിലെത്തും വരെ ബാങ്ക് ദിവസവും 100 രൂപ പിഴ നൽകണമെന്ന് ആര്‍ബിഐ അറിയിച്ചു. അതേസമയം, ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ബാങ്ക് പ്രശ്നം പരിഹരിക്കുകയാണെങ്കിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരില്ലയെന്നും...

ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനു സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ നടപടി

ഹൈദരാബാദ്:  ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിനാൽ, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ഹൈദരാബാദ് ട്രാഫിക് പോലീസ് ഉടനെ നോട്ടീസ് അയയ്ക്കുമെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു. ഇവിടെയുള്ള ട്രാഫിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൌൺസിലിങ്ങിന് ഹാജരാവാനും നിർദ്ദേശിക്കും.താനടക്കം മൂന്നുപേർ സഞ്ചരിക്കുന്ന ഒരു ഇരുചക്രവാഹനത്തിന്റെ വീഡിയോ ദൃശ്യം രാം ഗോപാൽ വർമ്മ...

പണം കൈമാറുമ്പോൾ ആധാർ നമ്പർ തെറ്റിച്ച് രേഖപ്പെടുത്തിയാൽ പിഴ

ന്യൂഡൽഹി:  ഉയർന്ന തുകകൾ കൈമാറുന്ന വേളയില്‍ ആധാര്‍ നമ്പർ തെറ്റായി രേഖപ്പെടുത്തിയാല്‍ വന്‍ പിഴ ഈടാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. തുക കൈമാറുമ്പോൾ ഇത്തരത്തില്‍ പിഴവ് സംഭവിച്ചാല്‍ 10,000 പിഴ ഈടാക്കുമെന്നാണ് സൂചനയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. സെപ്തംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും...

യു.എ.ഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍

യു.എ.ഇ:  യു.എ.ഇയില്‍ സെല്‍ഫി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. യു.എ.ഇയില്‍ ഇനി അനുമതിയില്ലാതെ സെല്‍ഫിയെടുത്താല്‍ തടവും 500,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം. സെല്‍ഫിയെടുക്കുമ്പോള്‍ അതില്‍ അപരിചിതരും പെടാം. പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുമ്പോൾ അത് സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാവുന്നതാണ്. മറ്റൊരാളുടെ സ്വകാര്യത ലംഘിക്കുന്നത്...

അബുദാബി: അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവർക്ക് പിഴ ചുമത്തുന്നു

അബുദാബി:  ആംബുലന്‍സിനും അത്യാഹിത വകുപ്പുകളുടെ വാഹനങ്ങള്‍ക്കും വഴി നല്‍കിയില്ലെങ്കില്‍ അബുദാബിയില്‍ കനത്ത പിഴ. 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അത്യാഹിത വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കല്‍, അതിനുപിറകില്‍ വേഗത്തില്‍ ഓടിച്ചുപോകല്‍ എന്നിവയെല്ലാം പരിഷ്‌കൃത സമൂഹത്തിന് എതിരാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. അഞ്ചുഭാഷകളിലാണ് ഇത് സംബന്ധിച്ച ബോധവത്കരണം...

താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ആഗ്ര:  താജ്‌മഹല്‍ പരിസരത്ത് മൂന്നുമണിക്കൂറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. അനധികൃത പ്രവേശനം തടയുന്നതിന്റെ ഭാഗമായി പുതിയതായി ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്‌മഹലിലേക്കു കടക്കാന്‍. ഇത്തരത്തില്‍ ഏഴു ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍...