25 C
Kochi
Sunday, September 19, 2021
Home Tags പാകിസ്ഥാൻ

Tag: പാകിസ്ഥാൻ

ഭീകരാക്രമണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ 

ന്യൂ ഡല്‍ഹി: ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടാനാണ് പാകിസ്ഥാന് താല്പര്യമെന്നും പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്നും കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞു. വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ

ന്യൂഡൽഹി:   കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ തയ്യാറെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യവ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ത്ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു....

ഗൾഫ് മേഖലയിലെ സംഘര്‍ഷം അഫ്‌ഗാന്‍ സമാധാന പ്രക്രിയയെ സാരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന്‍

സൗദി:   ഗൾഫ് മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ് മഹ്‌മൂദ്‌ ഖുറൈശി. ഗൾഫ് മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദിയിലെത്തിയപ്പോഴാണ് പരാമർശം.സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനും പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര...

വ്യജ വാര്‍ത്ത പങ്കുവെച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ ഖാന്‍ പങ്കുവെച്ചത്. തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതോടെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തു, അതേസമയം, ഇമ്രാന്‍ പങ്കുവെച്ചത് ഉത്തര്‍...

അടവ് മാറ്റി മോദി; പൗരത്വ നിയമഭേദഗതിക്കെതിരെയല്ല പാക്കിസ്ഥാനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പുതിയ വാദം

ബംഗളൂരു:   പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെയാണ് സമരം ചെയ്യേണ്ടതെന്ന പുതിയ വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യയുടെ കൂടി ഉത്തരവാദിത്തമാണെന്നും കര്‍ണാടകയിലെ തുംകുരുവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കരുതെന്നും മോദി ആഹ്വാനം ചെയ്തു. പാക്കിസ്ഥാനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും...

മോദിക്ക് പുതിയ ഭീഷണി: ചാവേർ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാനിലെ പോപ്പ് ഗായിക 

ലാഹോർ:  കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ മേൽ ഉരഗങ്ങളെ അഴിച്ചുവിടുമെന്ന ഭീഷണിയുമായി ഇതിനു മുൻപും, പിർസാദ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചൊവ്വാഴ്ച, ചാവേറുകൾ ഉപയോഗിക്കുന്ന ഒരു ജാക്കറ്റ് ധരിച്ച ഫോട്ടോ പീർസാദ ട്വിറ്ററിൽ...

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:  പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു.തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം 2018 ജൂണിൽ പാകിസ്ഥാനെ ഭീകര ധനസഹായത്തിന് ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബർ വരെ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 27...

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും തുർക്കി പ്രസിഡന്റ് ഒക്ടോബർ 23 ന് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

ഇന്ത്യയിലെക്കൊഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം കൈമാറി

​ശ്രീനഗർ: നദിയിൽ മുങ്ങി മരിച്ച എട്ടുവയസുകാരന് മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഇന്ത്യയായിരുന്നു. പാക്ക് അധീന കശ്മീരിലെ ആബിദ് ഷെയ്ഖ് എന്ന എട്ടു വയസുകാരനാണ് നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍​നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കി​ഷ​ന്‍​ഗം​ഗ ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. വീ​ണ​ത് അ​ധീ​ന കാ​ഷ്മീ​രി​ലെ മി​നി​മാ​ര്‍​ഗ് പ്ര​ദേ​ശ​ത്താ​ണെ​ങ്കി​ലും മൃ​ത​ദേ​ഹം എ​ത്തി​യ​തു...

പാകിസ്ഥാന്‍ ദേശീയ ദിനം: ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡൽഹി: പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല...