Sat. Apr 20th, 2024
ന്യൂഡൽഹി:

 
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ തയ്യാറെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യവ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ത്ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത​ത്. നൂ​റു​ക​ണ​ക്കി​ന് പാ​ക്കി​സ്ഥാ​ന്‍ പൗരന്മാരാണ് വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.