27 C
Kochi
Sunday, September 19, 2021
Home Tags കോണ്‍ഗ്രസ്

Tag: കോണ്‍ഗ്രസ്

മഹാസഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി, ശിവസേന മന്ത്രി രാജിവെച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവെച്ചു. കഴിഞ്ഞ മാസം 30 നാണ് സഖ്യസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇതുവരെയും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതം വെച്ചു നല്‍കിയിട്ടില്ല. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ വികസനത്തില്‍ 35പേര്‍ കൂടി...

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം അഴിച്ചു വിട്ടത് കോണ്‍ഗ്രസും, ആം ആദ്മി പാർട്ടിയുമാണെന്ന് പ്രകാശ് ജാവദേകർ

ന്യൂഡൽഹി:ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. "കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന പ്രസ്താവനകള്‍ നടത്തിയതോടെയാണ് ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത്, '' പ്രകാശ് ജാവദേകര്‍ അവകാശപ്പെട്ടു.ഡല്‍ഹിയില്‍ കഴിഞ്ഞ മാസം നടന്ന പൗരത്വ ഭേദഗതി നിയമ...

ഉദ്ധവ് സര്‍ക്കാരിന്റെ കാബിനറ്റ് വിപുലീകരണം; അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന

മുംബൈ:   മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ക്യാബിനറ്റിലേക്ക് ഇന്ന് 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും‍. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. നേരത്തെ നടന്ന ചര്‍ച്ചയില്‍ ശിവസേനക്ക് പതിനഞ്ച് മന്ത്രിമാരും എന്‍സിപിക്ക് 14 ഉം കോണ്‍ഗ്രസ്സിന് 12 മന്ത്രിമാരും എന്ന ഫോര്‍മുലയാണ് തീരുമാനമായത്.അജിത് പവാര്‍...

പൗരത്വ പ്രതിഷേധം; കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രാജ്ഘട്ടിൽ സമര സംഗമം സംഘടിപ്പിച്ചു

ന്യൂഡൽഹി:പൗരത്വ  ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്യത്തിൽ ഡല്‍ഹി രാജ്ഘട്ടിനു മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് സത്യാഗ്രഹ സമരത്തിനു തുടക്കം കുറിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി അടക്കമുള്ള  കോൺഗ്രസ്സിന്റെ നിരവധി നേതാക്കൾ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.പൗരത്വ നിയമ...

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം: ഭരണമുന്നണിയായ ബിജെപി ക്ക് തിരിച്ചടി; ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

ജാർഖണ്ഡ്:ജാർഖണ്ഡ് നിയസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ജാർഖണ്ഡ് മുക്തിമോര്‍ച്ച(ജെഎംഎം),കോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേക്ക്. ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണമുന്നണിയായ ബിജെപി ക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റു വാങ്ങേണ്ടി വന്നത്.40 സീറ്റില്‍ നിന്നും താഴേക്ക് പോകാതെയാണ് മഹാസഖ്യം ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 33 സീറ്റ്...

ആസാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പദയാത്ര തുടങ്ങി

സദിയ, ആസാം:   പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമ്പോൾ, പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ്, സദിയ മുതൽ ധുബ്രി വരെ 800 കിലോമീറ്ററോളം നീളുന്ന പദയാത്ര ഞായറാഴ്ച തുടങ്ങി.ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയ്ക്കടുത്താണ്, ആസ്സാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ധുബ്രി സ്ഥിതിചെയ്യുന്നത്. സദിയ ആസ്സാമിലെ കിഴക്കുള്ള പട്ടണമാണ്.“ഈ നിയമം ആസാം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഞങ്ങൾക്ക്...

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ:ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.അതേസമയം ചെന്നൈയില്‍ നാളെ നടത്താനിരിക്കുന്ന പ്രതിഷേധ റാലിക്കെതിരെ ഇന്ത്യൻ മക്കൾ കക്ഷി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  ജസ്റ്റിസ് വൈദ്യനാഥന്‍, ജസ്റ്റിസ് ആശ എന്നിവരുടെ പ്രത്യേക...

പൗരത്വ നിയമ ഭേദഗതി: ‘അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം’; വര്‍ഗീയത ഉണര്‍ത്തി മോദിയുടെ പരാമര്‍ശം

ഡുംക:പൗരത്വ നിയമഭേദഗതിക്കെതിരെ അസമില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുമ്പോള്‍ വര്‍ഗ്ഗീയ പരാമര്‍ശവും നടത്തി രംഗത്തെത്തിയിരിക്കുകയാണ് മോദി.അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മോദി പറഞ്ഞത്. ജാർഖണ്ഡിലെ ഡുംകയിൽ‌ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ...

അമിത് ഷാ യെ പരിഹസിച്ചു ശശി തരൂർ എംപി 

ന്യൂഡൽഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ കരുതുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.''സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരെയും പ്രതിനിധാനം ചെയ്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. എല്ലാ മതങ്ങള്‍ക്കും വേണ്ടി നിലകൊണ്ടിട്ടുള്ളതും...

കര്‍ണാടകയില്‍ കസേര ഉറപ്പിച്ച് യെദ്യൂരപ്പ: 8 സീറ്റില്‍ ജയിച്ചു, നാലിടത്ത് ലീഡ്; കോണ്‍ഗ്രസിന് കനത്ത  തോല്‍വി 

കര്‍ണാടക: യെദ്യൂരപ്പ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ 12ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് ഭരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് ഇരട്ടിമധുരമാണ്.അതേസമയം, വിമതരെ പാഠം പാഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത പരാജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് രണ്ട്...