25.9 C
Kochi
Wednesday, September 22, 2021
Home Tags കോണ്‍ഗ്രസ്

Tag: കോണ്‍ഗ്രസ്

കേരളത്തില്‍ വീണ്ടും കോ-ലീ-ബി സഖ്യമോ?

പതിവ് പോലെ ഈ തിരഞ്ഞെടുപ്പിലും കോൺഗ്രസ് -ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന ആരോപണം സജീവ ചർച്ചയായിരിക്കുകയാണ്. തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ആരോപണം ഉയർന്നത്. തലശേരിയിലും ഗുരുവായൂരിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ ആരോപണം ശക്തിപ്പെട്ടു.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന ആരോപണം എല്ലാ...
video

മുണ്ഡനം ചെയ്യിക്കുന്ന പുരുഷാധികാരം

കേരള രാഷ്ട്രീയത്തിൽ ഉണ്ടായ അപൂർവമായ ഒരു പ്രതിഷേധമാണ് കെപിസിസി ആസ്ഥാനത്ത് നടന്ന തല മുണ്ഡനം ചെയ്യൽ സമരം. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.തൻ്റെ നാടായ ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന് അവർ ആഗ്രഹം...
video

സ്ഥാനാർത്ഥി നിർണയത്തിൽ ജനങ്ങൾക്ക് കാര്യമുണ്ടോ?

നിയമസഭ സ്ഥാനാർത്ഥി നിർണയത്തിനെതിരെ എൽഡിഎഫിലും യുഡിഎഫിലും പല മണ്ഡലങ്ങളിലും പ്രതിഷേധം ഉയരുന്നു. പലയിടത്തും പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങുന്നു. പോസ്റ്ററുകൾ ഒട്ടിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നു. പാർട്ടി നേതൃത്വങ്ങൾ തങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥികളെ മണ്ഡലത്തിൽ കെട്ടിയിറക്കുന്നതായി ആരോപിച്ച് സിപിഎമ്മിലെയും കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.പൊന്നാനിയിൽ സ്പീക്കർ പി...
video

ഒരു കാൽ കോൺഗ്രസിൽ, മറ്റേത് ബിജെപിയിൽ?

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുഡിഎഫും പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറയുന്നു. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണ്. സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നുമാണ് സുധാകരന്‍ പറയുന്നത്. കെപിസിസി അദ്ധ്യക്ഷനാക്കി...
video

നിര്‍ത്തണം കൊലപാതക രാഷ്ട്രീയം

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എസ്‌വൈഎസിൻ്റെയും ഇടത് മുന്നണിയുടെയും പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കാരണങ്ങളാലാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മുസ്ലീം യൂത്ത് ലീഗിന്‍റെ മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദ് അടക്കം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ മൂന്ന് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.മുസ്ലിം യുവജന സംഘടനയായ എസ് വൈ എസിന്‍റെ...
video

കേരളത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് പോസ്റ്ററുകള്‍ പതിച്ചു. കോഴിക്കോട് കെ മുരളീധരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.നേതൃത്വത്തിനെതിരായ വിമര്‍ശനവുമായി കെ...

രാജസ്ഥാന്‍ നഗര ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുന്നില്‍; ബിജെപിയെ പിന്നിലാക്കി സ്വതന്ത്രര്‍ രണ്ടാമത്

ജയ്‌പൂര്‍: രാജസ്ഥാനില്‍ നഗര ഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ നേട്ടം. 50 നഗര ഭരണ സ്ഥാപനങ്ങളിലെ 1175 വാര്‍ഡുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റ്‌ നേടിയാണ്‌ കോണ്‍ഗ്രസ്‌ മുന്നിലെത്തിയത്‌. ബിജെപി 548 സീറ്റ്‌ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 595 വാര്‍ഡുകളില്‍ വിജയിച്ചു. നേരത്തെ പഞ്ചായത്ത്‌ രാജ്‌...

ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് സോണിയ

ന്യൂഡൽഹി:   ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന്, ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ...

യുപിയിൽ ഇതൊന്നും പുതിയ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല എന്നാണ് ആസാദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.“യു പിയിൽ ഒരു ഭരണസംവിധാനം ഉണ്ടോ? ആ സർക്കാർ ഭരണത്തിൽ വന്നതുമുതൽ ഇത്തരം പല സംഭവങ്ങളും...

പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടത്തുന്നില്ലെന്നും വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ വിജിലൻസിന്റെ പല്ല് പൊഴിച്ചു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പമ്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ...