29 C
Kochi
Tuesday, October 19, 2021
Home Tags കാട്ടുതീ

Tag: കാട്ടുതീ

അതിര്‍ത്തികള്‍ അടച്ചതോടെ കാട്ടിലൂടെ യാത്ര; കാട്ടുതീയില്‍പ്പെട്ട് മൂന്നുപേര്‍ക്ക് മരണം

തേനി:   തമിഴ്‌നാട്ടിലെ തേനിയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് തോട്ടം തൊഴിലാളികള്‍ മരിച്ചു. പൊള്ളലേറ്റ 6 പേരെ തേനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. ഇടുക്കി പൂപ്പാറയില്‍ നിന്ന് പണി കഴിഞ്ഞ് പോയ തമിഴ് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചതിനാല്‍ മറ്റു വഴികളില്ലാതെ വന്നതോടെയാണ്...

തീ തിന്ന കാടും, കാവല്‍ക്കാരും

തൃശ്ശൂര്‍: പച്ച പുതച്ച് നിന്നിരുന്ന ഇല്ലിക്കല്‍ മലയ്ക്ക് ഇപ്പോള്‍ ചാരത്തിന്‍റെ നിറമാണ്, തൊടുമ്പോഴേക്കും പൊട്ടിവീഴുന്ന പാതി കത്തിയ ചെടികളുടെ അസ്ഥികൂടങ്ങളും വെന്ത മനുഷ്യ മാംസത്തിന്‍റെ മണവും കാടിനുള്ളില്‍ ഭീകരത സൃഷ്ടിക്കുന്നു. മലയുടെ താഴ്വാരത്ത് തീപ്പേടിയില്‍ കഴിയുന്ന കുറേ മനുഷ്യര്‍, അവരുടെ കണ്ണുകളില്‍ പേടിയും ആശങ്കയും തളം കെട്ടി നില്‍ക്കുന്നു. ഒരു നാടിനെ...

കാട്ടുതീ പേടിയില്‍ കളമശ്ശേരി നിവാസികള്‍; ഒരാഴ്ചക്കുള്ളില്‍ കത്തിനശിച്ചത് 300 ഏക്കറോളം കാട് 

കളമശ്ശേരി:വേനല്‍ കടുത്തതോടെ കളമശ്ശേരി നിവാസികളില്‍ ഭീതിപര്‍ത്തി വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്നു. എച്ച്എംടി എസ്റ്റേറ്റ്, മെഡിക്കല്‍ കോളേജ് പരിസരം, ദേശീയ പാത, കുസാറ്റ് ക്യാംപസ് തുടങ്ങിയ പ്രദേശങ്ങളെല്ലാം കാട്ടുതീ പേടിയിലാണ്.കാട് കത്തിനശിക്കുന്നതിന് പുറണെ ജെെവവെെവിധ്യവും കൂടിയാണ് കാട്ടുതീയില്‍ കത്തിയമരുന്നത്. കാടിനുള്ളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിയുണ്ടാകുന്ന വിഷപ്പുക...

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി:ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്.ശനിയാഴ്ച കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍  ജനങ്ങള്‍ക്ക്...

ന്യൂ സൗത്ത് വെയില്‍സില്‍ കാട്ടുതീ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

സിഡ്നി:   ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സില്‍ പടര്‍ന്ന കാട്ടുതീയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 മുതല്‍ 16 വരെ നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി എന്നിവയായിരുന്നു...

കാട്ടുതീ; ലോസ് ആഞ്ചൽസിൽ അമ്പതിനായിരത്തോളം ആളുകള്‍ക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം

ലോസ് ആഞ്ചൽസ്:  നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ, സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കാട്ടുതീ പടർന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോട് മാറിതാമസിക്കാൻ ഭരണകൂടം ഉത്തരവിട്ടു.ശക്തമായ കാറ്റു വീശുന്നതിനാലാണ്, തീ പടര്‍ന്നു പിടിക്കുന്നത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയിൽ...

ദക്ഷിണ സുഡാനിൽ കാട്ടുതീ; 33 പേർ മരിച്ചു

സുഡാൻ: ദക്ഷിണ സുഡാനിലെ വെസ്റ്റ് ബഹ്‌റല്‍ ഗസല്‍ പ്രവിശ്യയില്‍ കാട്ടുതീ പടര്‍ന്ന് 33 പേര്‍ കൊല്ലപ്പെട്ടു. അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വനത്തില്‍ നിന്നും പടര്‍ന്ന തീ വലിയ കാറ്റിനൊപ്പം ഗ്രാമങ്ങളിലേക്കും എത്തുകയായിരുന്നു.രാജ്യത്തിന്റെ ഉള്‍ പ്രദേശമായതിനാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് അപകടത്തിന്റെ ആക്കം കൂടാന്‍ കാരണമായത്....

കാട്ടുതീ തടയാന്‍ വാട്‌സാപ് ടീം

നിലമ്പൂര്‍: കാട്ടുതീ പ്രതിരോധിക്കാന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍. കാട്ടുതീ സന്നദ്ധ ടീം, ടീം ഗാല്ലിവന്റേര്‍സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാണ് വനം വകുപ്പിനു പിന്തുണ നല്‍കുന്നത്. നിലമ്പൂർ, മുതുമല, ബന്ദിപ്പൂര്‍ എന്നിവിടങ്ങളിലെ വനം വകുപ്പുമായി സഹകരിച്ചാണ് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.350 അംഗങ്ങളാണ് രണ്ടു വാട്‌സാപ്പ് ഗ്രൂപ്പുകളിലായി ഉള്ളത്. മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്സിലെ...

വയനാട്: വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തം തുടരുന്നു

വയനാട്: വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസമായുള്ള കാട്ടു തീ തുടരുന്നു. നീലഗിരി ജൈവമണ്ഡലത്തിനു കീഴില്‍വരുന്ന ബന്ദിപ്പൂര്‍-മുതുമല കടുവാസങ്കേതങ്ങളിലും, ഇതിനോടു ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലുമാണ് കാട്ടു തീ വ്യാപകമാകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വേനലിന്റെ തുടക്കത്തില്‍ത്തന്നെ ഇവിടെ കാട്ടു തീ അനിയന്ത്രിതമാകുകയാണ്. നൂറുകണക്കിനു ഹെക്ടര്‍ വനങ്ങളാണ് ഈ...