Thu. Apr 25th, 2024
നിലമ്പൂര്‍:

കാട്ടുതീ പ്രതിരോധിക്കാന്‍ വാട്‌സാപ് ഗ്രൂപ്പുകള്‍. കാട്ടുതീ സന്നദ്ധ ടീം, ടീം ഗാല്ലിവന്റേര്‍സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളാണ് വനം വകുപ്പിനു പിന്തുണ നല്‍കുന്നത്. നിലമ്പൂർ, മുതുമല, ബന്ദിപ്പൂര്‍ എന്നിവിടങ്ങളിലെ വനം വകുപ്പുമായി സഹകരിച്ചാണ് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം.

350 അംഗങ്ങളാണ് രണ്ടു വാട്‌സാപ്പ് ഗ്രൂപ്പുകളിലായി ഉള്ളത്. മൂര്‍ക്കനാട് എസ്.എസ്.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ഹമീദലി വാഴക്കാട്, ബത്തേരിയിലെ അരുണ്‍ ബാദുഷ എന്നിവരാണ് കാട്ടുതീ സന്നദ്ധ ടീമിന്റെ അഡ്‌മിൻ‌മാർ. കാട്ടുതീ അണയ്ക്കാനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ആവശ്യമുള്ളപ്പോള്‍ ഗ്രൂപ്പില്‍ അറിയിപ്പ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *