27 C
Kochi
Thursday, September 16, 2021
Home Tags ഉത്തർപ്രദേശ്

Tag: ഉത്തർപ്രദേശ്

യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ പത്തൊമ്പതുവയസ്സുകാരി കൂട്ടമാനഭംഗത്തെത്തുടർന്ന് മരിച്ച് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക പറഞ്ഞു."യുപി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണ്. ഇരയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. കൃത്യസമയത്ത് അവളുടെ പരാതി സ്വീകരിച്ചില്ല. അവർ മൃതദേഹം ബലമായി...

ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല; വിവേകശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും അതിന്റെ ഭരണകൂടവും അവളെ കൊല്ലുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.ഈ അനീതിക്കെതിരെ രാജ്യം സംസാരിക്കുമെന്നും രാജ്യം ഭിന്നിപ്പിക്കാനും ഭരണഘടന ലംഘിക്കാനും ബിജെപിയെ...

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: അന്വേഷണത്തിന് മൂന്നംഗ പാനൽ രൂപീകരിച്ചു

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടമാനഭംഗവും മരണവും അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് മൂന്നംഗ പാനൽ രൂപീകരിച്ചു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ പാനൽ യുപി ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് നിയന്ത്രിക്കും. പാനലിൽ ദലിത് സമുദായത്തിലെ അംഗങ്ങളെയും വനിത അംഗങ്ങളെയും ഉൾപ്പെടുത്തും.ബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരിയുടെ മരണത്തിൽ ഉത്തർപ്രദേശ് സർക്കാരും പോലീസും...

ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസ്: ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഉത്തർപ്രദേശിലെ ഹാഥ്‌രസ്സിൽ ബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. മുഖ്യമന്ത്രിയായി തുടരാൻ ആദിത്യനാഥിന് ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക പറഞ്ഞു.ആദിത്യനാഥിനോട് രാജിവയ്ക്കാനും അവർ ആവശ്യപ്പെട്ടു. ‘ആദിത്യനാഥ് രാജിവയ്ക്കുക. ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനുപകരം, മരണത്തിനു ശേഷം പോലും മനുഷ്യാവകാശലംഘനമാണ്...

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തിലും യുപിയിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം, വാഹനങ്ങള്‍ തകര്‍ത്തു

ഗുജറാത്ത്:   ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തല്ലിത്തകർക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു കുടിയേറ്റ തൊഴിലാളികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഉത്തര്‍പ്രദേശ്-മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക്...

‘അതിഥി തൊഴിലാളികള്‍ ആരും കാല്‍നടയായി മടങ്ങരുത്’; ആദിത്യനാഥ്

ലക്നൗ: അതിഥി തൊഴിലാളികള്‍ ആരും ഉത്തര്‍പ്രദേശിലെ വീടുകളിലേക്ക് കാല്‍നടയായി മടങ്ങരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്ന യുപിയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടിയും നാട്ടിലെത്താനുള്ള...

കൊറോണ: ഉത്തർപ്രദേശിൽ ആദ്യമരണം

ഗോരഖ്‌പൂർ:   കൊറോണവൈറസ് ബാധയെത്തുടർന്ന് ഉത്തർപ്രദേശിലെ ബസ്തി ജില്ലക്കാരനായ ഒരാൾ മരിച്ചു. ഗോരഖ്‌പൂരിലെ ബി ആർ ഡി മെഡിക്കൽ കോളേജിൽ വെച്ച് തിങ്കളാഴ്ചയാണ് ഇയാൾ മരിച്ചത്. 25 വയസ്സായിരുന്നു. കൊറോണവൈറസ് ബാധയുണ്ടോയെന്നുള്ള പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് ബുധനാഴ്ചയാണ് അറിഞ്ഞത്. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്നും രേഖപ്പെടുത്തുന്ന ആദ്യമരണം...

കൊറോണക്കാലത്ത് ഒരു നിക്കാഹ്

ഹർദോയ്:   ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.വധുവായ മെഹ്ജബീൻ വിവാഹവസ്ത്രങ്ങളണിഞ്ഞ്, തന്റെ അടുത്ത ബന്ധുക്കൾക്കൊപ്പം സ്വന്തം വീട്ടിൽ ഇരുന്നു. വരനായ ഹമീദ്, തന്റെ കുടുംബാംഗങ്ങളോടൊപ്പം...

ട്രംപ് സന്ദർശനത്തിന് മുന്നോടിയായി യമുനയിൽ വെള്ളം ചേർത്ത്, ദുർഗന്ധം കുറയ്ക്കാൻ ഒരുങ്ങി ഉദ്യോഗസ്ഥർ

ഗുജറാത്ത്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി ആഗ്രയിലെ നദിയുടെ "പാരിസ്ഥിതിക അവസ്ഥ" മെച്ചപ്പെടുത്തുന്നതിനായി ഉത്തർപ്രദേശ് ജലസേചന വകുപ്പ് ബുലന്ദ്‌ഷഹറിലെ ഗംഗനഹറിൽ നിന്ന് 500 ക്യുസെക് വെള്ളം യമുനയിലേക്ക് പുറത്തുവിട്ടു. ഈ നീക്കം "യമുനയിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തും" എന്ന് ഉദ്യോഗസ്ഥർ  പറഞ്ഞു, കൂടാതെ നദിയിൽ നിന്നുള്ള...

അയോധ്യയിൽ മുസ്ലിം പള്ളിക്കായി സ്ഥലം അനുവദിച്ച് യുപി സർക്കാർ

ലക്നൗ: സുപ്രീം കോടതി വിധിയെ തുടർന്ന് അയോധ്യയിൽ മുസ്ലിം പള്ളി നിർമ്മിക്കാനായി ഉത്തർപ്രദേശ് സർക്കാർ അഞ്ച്‌ ഏക്കർ ഭൂമി അനുവദിച്ചു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്തു നിന്നും 25 കിലോമീറ്റർ അകലെ ധനിപുരിലെ ലക്‌നൗ ഹൈവേക്ക് സമീപമാണ് ഭൂമി നൽകിയത്. പള്ളി നിർമ്മാണത്തിന് കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെ വിവരങ്ങൾ...