26 C
Kochi
Monday, September 21, 2020
Home Tags ഇറാൻ

Tag: ഇറാൻ

ഇറാനെതിരെ ഉപരോധം; യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ട് അമേരിക്ക

ന്യൂയോർക്ക്:   ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും താത്കാലിക അംഗങ്ങളും ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് വോട്ട് ചെയ്തത്.സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇറാനെതിരെ മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന...

കൊവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു

ന്യൂഡൽഹി:   ആഗോളതലത്തിൽ വ്യാപകമായി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം എഴുപത്തി മൂവായിരം കടന്നു. ഇതുവരെ പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 636 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനായിരം പിന്നിട്ടു. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്,...

ഇതുവരെ മുപ്പത്തിമൂന്ന് ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ഇറാൻ

ഇറാൻ:   ഇറാനിൽ ഇതുവരെ 33 ദശലക്ഷം ആളുകളിൽ കൊറോണ ടെസ്റ്റ് നടത്തിയതായി ആരോഗ്യ മന്ത്രി സയീദ് നമാക്കി വ്യക്തമാക്കി. നാല്പതിനായിരത്തോളം മെഡിക്കൽ സ്റ്റാഫുകളാണ് ഇതിനായി പ്രവർത്തിച്ചതെന്നും ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇരുപതിനായിരത്തി അറുന്നൂറ്റി പത്ത് പേർക്കാണ്...

കലാപത്തിന് പിന്നാലെ ഡൽഹിയിൽ കൊറോണ വൈറസ് ബാധയും

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കലാപത്തിന് സമ്മാനം വന്നതോടെ ഡൽഹിയിലും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടുപേരും നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ആള്‍ക്കും, ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനില്‍ 1000...

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ കോവിഡ് 19 ബാധ മൂലം മരിച്ചു. കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന്...

ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ

ഇറാഖ്: ഗൾഫ് സംഘർഷം തുടരുന്നതിനിടെ, ബാലിസ്റ്റിക് മിസൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. എന്നാൽ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ആണവായുധം വഹിക്കാനുള്ള ഭാവിലക്ഷ്യം മുന്നിൽ കണ്ടാണ് ഇറാന്‍റെ നീക്കമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. ഭാരം കുറഞ്ഞ സമ്മിശ്ര ലോഹനിർമിതമായ സുഹൈർ എൻജിനുകൾ ഘടിപ്പിച്ച റാദ്-500 മിസൈലുകളും,...

ഇറാൻ മിസൈൽ ആക്രമണത്തിൽ 34 യു എസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ 

ഇറാഖ്:ഇറാഖിലെ അമേരിക്കൻ സൈനിക വിമാന താവളത്തിൽ ഇറാൻ നടത്തിയ ഭീകരാക്രമണത്തിൽ ഒരു സൈനികന് പോലും പരിക്കേറ്റില്ലെന്ന യുഎസ്  പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശ വാദത്തിനെതിരെ പെന്റഗൺ റിപ്പോർട്ട്. 34 സൈനികർക്ക് മസ്‌തിഷ്‌ക്ക ക്ഷതമേറ്റതായും ഇവരിൽ 17 പേരെ ചികിത്സക്കായി ജർമനിയിലേക്ക് മാറ്റിയതായും പറയുന്നു. ഒമ്പതു പേർ ഇറാഖിലെ...

ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി ദേശീയ ടിവി അവതാരക രാജിവെച്ചു

ഇറാൻ:രാജ്യത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ ഇറാന്‍ ദേശീയ ടെലിവിഷന്‍ അവതാരക ജലാർ ജബ്ബാരി രാജിവെച്ചു. 13 വര്‍ഷക്കാലമായി ജോലിയില്‍ ഇരുന്ന് നുണ പറഞ്ഞ് വരികയാണെന്ന് വ്യക്തമാക്കിയാണ് അവതാരകയുടെ രാജി. സത്യങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ച്‌ വൈകിപോയതിലും  കഴിഞ്ഞ 13 വര്‍ഷക്കാലം നിങ്ങളോട് നുണകള്‍ പറഞ്ഞതിനും ക്ഷമ ചോദിക്കുകയാണെന്നും അവർ...

ഉക്രൈൻ വിമാനം വെടിവെച്ചിട്ട സംഭവത്തില്‍ അറസ്​റ്റ്

ടെഹ്‌റാൻ:   ശത്രുരാജ്യത്തിന്റെ​ യുദ്ധവിമാനമാണെന്നു കരുതി അബദ്ധത്തില്‍ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ട സംഭവത്തില്‍ ആദ്യ അറസ്​റ്റ്​ നടന്നതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.ഇറാനിലെ നീതിന്യായ വിഭാഗമാണ്​ അറസ്​റ്റ്​ വിവരം പുറത്തു വിട്ടത്​. സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍...

ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിത ഒളിമ്പിക്സ് ജേതാവ്

ഇറാൻ:   രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയായിരുന്നെന്നും ഒളിമ്പിക്സ് ജേതാവ് കിമിയ ആരോപിച്ചു.തന്റെ വിജയകരമായ കായിക ഭാവി സര്‍ക്കാര്‍ രാഷ്ട്രീയമായി തകര്‍ത്തെന്നും തന്നെ അപമാനിച്ചെന്നും അലിസാദെ ആരോപിച്ചു. 2016 ലെ റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് തായ്‌കൊണ്ടോ...