25 C
Kochi
Wednesday, September 22, 2021
Home Tags അക്രമം

Tag: അക്രമം

വർഗ്ഗീയ ലഹള: ഡൽഹി – കേന്ദ്ര സർക്കാരുകളെ കാണ്മാനില്ല

വർഗ്ഗീയ ലഹള നടന്ന ഭജൻപുര, ചമൻ പാർക്ക്, ശിവ് വിഹാർ എന്നീ സ്ഥലങ്ങൾ 2020 ഫെബ്രുവരി 29 ന് സന്ദർശിച്ചശേഷം അഞ്ജലി ഭരദ്വാജ്, ആനി രാജ, പൂനം കൌശിക്, ഗീതാഞ്ജലി കൃഷ്ണ, അമൃത ജോഹ്‌രി എന്നിവർ തയ്യാറാക്കിയ റിപ്പോർട്ട്.ഫെബ്രുവരി 24 ന് തുടങ്ങി ഫെബ്രുവരി 26 വരെ...

ജസ്റ്റിസ് മുരളിധര്‍: ഇരുള്‍ വഴികളിലെ വെളിച്ചം

#ദിനസരികള്‍ 1046   മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു അധികാരകേന്ദ്രങ്ങളും നോക്കുകുത്തികളാകുകയും സംഘപരിവാരം അഴിഞ്ഞാടുകയും മുസ്ലിം മതകേന്ദ്രങ്ങളും ജീവനോപാധികളും വ്യാപകമായി തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റീസ് മുരളിധറിര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്....

നാളേക്കു വേണ്ടി

#ദിനസരികള്‍ 1045   രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അടുത്തുള്ള പള്ളിയില്‍ നിന്നും വാങ്കുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞിനോട് അമ്മ പറഞ്ഞു ഇങ്ങനെ കൊടുക്കുന്നു. “ആണ്ടെ മോളേ.. ഉമ്പോറ്റിയെ വിളിക്കുന്നു.. കൈകൂപ്പി പ്രാര്‍ത്ഥിക്ക്.” രണ്ടു വയസ്സുകാരിയായ അവള്‍‌ക്ക് ദൈവമെന്താണെന്നോ പ്രാര്‍ത്ഥനയെന്താണെന്നോ അറിയുമെന്ന് ഞാന്‍ കരുതുന്നില്ല.എന്നാല്‍ താന്‍ ജനിച്ചതില്‍ നിന്നും ഭിന്നമായ...

മോദിയും ട്രം‌പും – കണ്ണാടി ബിംബങ്ങളുടെ ഭ്രാന്തുകള്‍

#ദിനസരികള്‍ 993   ഭ്രാന്ത് ബാധിച്ചവരുടെ കയ്യില്‍ അധികാരം കിട്ടിയാല്‍ എങ്ങനെയിരിക്കും എന്നാണ് ഇന്നലെ ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ നടന്ന ജെഎന്‍യു അക്രമവും അതിനു തലേ ദിവസം ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ കാസിം സുലൈമാനിയുടെ വധവും സാക്ഷ്യപ്പെടുത്തുന്നത്. ആദ്യത്തേത് നമ്മുടെ രാജ്യത്തിനകത്തു നടന്നതാണെങ്കില്‍...

ജെഎൻ‌യുവിൽ എബിവിപിയുടെ ഗുണ്ടായിസം: അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ ആക്രമണം

ന്യൂഡൽഹി: യാതൊരുവിധ പ്രകോപനവുമില്ലാതെ തന്നെ അലിഗഢ് മുസ്ലീം സർവകലാശാലയിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും നടന്ന അക്രമങ്ങൾക്കുശേഷം, ഇപ്പോൾ ജവഹർലാൽ നെഹ്രൂ സർവകലാശാലയിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ പ്രകാരം എബിവിപിക്കാർ ക്യാമ്പസ്സിൽ അഴിച്ചുവിട്ട ക്രൂരമായ ആക്രമണം കാരണം ഒരുപാട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കുള്ള മറുപടിയെന്ന തരത്തിൽ,...

പൗരത്വഭേദഗതി നിയമം: വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണം: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.കത്തിന്റെ പൂർണ്ണരൂപം:-പ്രിയപ്പെട്ട ശ്രീ. അമിത് ഷാ ജീ,പൗരത്വഭേദഗതി നിയമത്തിനെതിരായി വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഫലമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തുടനീളമുള്ള വിവിധ ക്യാംപസ്സുകളിൽ അരക്ഷിതാവസ്ഥ...

ഹര്‍ത്താലില്‍ വ്യാപക അക്രമം: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; സംസ്ഥാനത്ത് മുന്നൂറോളം പേര്‍  കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് മൂന്ന് തവണ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കൊല്ലം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി....

യുഎസ് പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തില്‍ വെടിവെയ്പ്; രണ്ട് മരണം

ഹവായി:യുഎസിലെ ചരിത്രപ്രധാനമായ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പ്രാദേശിക സമയം 2.30 നാണ് വെടിവെയ്പുണ്ടായത്. വെടിയുതിര്‍ത്ത യുഎസ് വ്യോമസേന ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.പേള്‍ ഹാര്‍ബറിന്റെ തെക്കെ കവാടത്തിനടുത്ത്...

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി മന്ത്രിയെ കാണാന്‍ സാധിക്കാതെ, നിവേദനം നല്‍കി മടങ്ങേണ്ട സാഹചര്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായത്. അദ്ധ്യാപക സംഘടനകളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകാന്‍ തീരുമാനിച്ചതിനാല്‍ വിഷയം ദേശീയ തലത്തില്‍...

ഗുരുഗ്രാം: ടോള്‍ ആവശ്യപ്പെട്ട വനിതാജീവനക്കാരിയെ കാര്‍ ഡ്രൈവർ മർദ്ദിച്ചു

ഗുരുഗ്രാം:  ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം. ടോള്‍ നല്‍കില്ലെന്ന് പറഞ്ഞാണ് ജീവനക്കാരിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. ഖേര്‍ക്കി ഡൗലയിലെ ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്. ടോള്‍ ബൂത്തിലെ ജനാലയിലൂടെ ഡ്രൈവര്‍ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നു...