Sat. Apr 20th, 2024
ഗുരുഗ്രാം:

 

ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം. ടോള്‍ നല്‍കില്ലെന്ന് പറഞ്ഞാണ് ജീവനക്കാരിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. ഖേര്‍ക്കി ഡൗലയിലെ ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായത്. ടോള്‍ ബൂത്തിലെ ജനാലയിലൂടെ ഡ്രൈവര്‍ ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നു മറ്റ് ആളുകള്‍ ഇയാളെ പിടിച്ച് മാറ്റി. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തെന്നു പോലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.

ഗുരുഗ്രാമിലെ ടോള്‍ പ്ലാസയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ടോള്‍ പ്ലാസയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ കാറിടിച്ച് പരിക്കേല്‍പ്പിക്കാനായിരുന്നു ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *