Sun. Sep 21st, 2025

മലബാർ കാൻസർ സെന്‍ററിൽ 19കാരനില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരം

തലശ്ശേരി: കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ച് മലബാര്‍ ക്യാന്‍സര്‍ സെൻ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ച്.  അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനിൽ  നടത്തിയ കാര്‍ ടി സെല്‍ തെറാപ്പിയാണ് വിജയം…

ശനിയാഴ്ച മുതല്‍ കേരളത്തിൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ച മുതല്‍ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്.  ഞായറാഴ്ച അഞ്ചു ജില്ലകളില്‍…

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഉയർത്തി ആർബിഐ; ചെക്ക് ക്ലിയറൻസിലും മാറ്റം

ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപടി ഉയർന്ന നികുതി ബാധ്യത വേഗത്തിൽ അടയ്ക്കാൻ നികുതിദായകരെ സഹായിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പണവായ്പ നയ…

ജപ്പാനില്‍ വൻ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി 

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ ജപ്പാനിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിടങ്ങളിലാണ് അനുഭവപ്പെട്ടത്. നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് പ്രാഥമിക റിപ്പോർട്ട്.…

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും സൈനികസംഘത്തിൻ്റെ മേധാവിമാര്‍ക്ക് മെമൻ്റോകള്‍ നല്‍കി. ഹെലികോപ്റ്റര്‍ തിരച്ചിലിനും…

അമീബിക് മസ്തിഷ്കജ്വരം; വ്യാപനത്തേക്കുറിച്ച് പഠനം നടത്താൻ ഐസിഎംആർ സംഘം കേരളത്തിലെത്തും

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിൻ്റെ വ്യാപനത്തേക്കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം കേരളത്തിലേക്ക്.  മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിൻ്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഐസിഎംആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.…

മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2000 മുതൽ 2011വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തിൽ നിന്ന്…

പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസ്; നജീബ് കാന്തപുരത്തിന് ആശ്വാസം, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി നൽകിയ ഹർജി തള്ളി ഹൈക്കോടതി. നജീബ് കാന്തപുരത്തിന്‍റെ ജയം ചോദ്യം ചെയ്ത് കെ പി എം മുസ്തഫ നൽകിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ ബാലറ്റുകൾ…

‘ഫ്യൂസ്​ ഊരരുത് സാർ, പൈസ ഇവിടെ വച്ചിട്ടുണ്ട്, ഞങ്ങൾ സ്കൂളിൽ പോകുവ’; പണം അടച്ച് കുടുംബത്തെ സഹായിച്ച് ലൈൻമാൻ

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനെത്തിയ ലൈൻമാൻ കണ്ടത്​ മീറ്ററിനടുത്ത്​ ഒരു കുറിപ്പും 500 രൂപയുമാണ്.  ‘സാർ, ഫ്യൂസ്​ ഊരരുത്​. ​പൈസ ഇവിടെ വച്ചിട്ടുണ്ട്​. ഞങ്ങൾ സ്കൂളിൽ പോകുവ സാർ, എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. തൊട്ടടുത്ത് എഴുതിയിരുന്ന…

അച്ചടക്ക ലംഘനം നടത്തി ഗുസ്തി താരം അന്തിം പംഘൽ; പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേട്

പാരിസ്: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാണക്കേടുണ്ടാക്കി ഇന്ത്യൻ ഗുസ്തി താരം അന്തിം പംഘലും സഹോദരി നിഷ പംഘലും. നിഷ പംഘലിനെ നിയമ വിരുദ്ധമായി ഒളിംപിക്സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിതിൻ്റെ പേരിൽ അന്തിം പംഘലിൻ്റെ അക്രഡിറ്റേഷൻ റദ്ദാക്കി. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ‘അച്ചടക്ക…